ജില്ല ക്ഷീരകര്‍ഷക സംഗമം നാളെ മുതല്‍ മേലൂരില്‍

തൃശൂര്‍: 1,500 കിലോവരുന്ന കാളക്കൂറ്റനെ നേരിട്ട് കാണാന്‍ അവസരം. ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ല ക്ഷീരകര്‍ഷക സംഗമത്തില്‍ അപൂര്‍വ കാഴ്ച കാണാം. വെള്ളി, ശനി ദിവസങ്ങളില്‍ മേലൂര്‍ സെന്‍റ് ജോസഫ് പള്ളി പാരീഷ് ഹാളിലാണ് സംഗമമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച എട്ടിന് ക്ഷീരകാര്‍ഷിക-കന്നുകാലി പ്രദര്‍ശനത്തോടെ പരിപാടി തുടങ്ങും. ഡെയറി ഉപകരണങ്ങള്‍, ഉല്‍പന്നങ്ങള്‍, പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍, തീറ്റപ്പുല്‍ വിളകള്‍, പാലുല്‍പന്നങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. പശു റാണിയാകുന്ന ഉരുവിന്‍െറ ഉടമക്കും മികച്ച കര്‍ഷകന്‍, വനിത കര്‍ഷക, പട്ടികജാതി കര്‍ഷകന്‍ എന്നിവര്‍ക്കും ഓരോ പവന്‍ സ്വര്‍ണ നാണയവും 16 ബ്ളോക്കുകളിലെയും മികച്ച കര്‍ഷകര്‍ക്ക് ഒരു ഗ്രാം സ്വര്‍ണവും സമ്മാനിക്കും. സെമിനാര്‍ ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗം കര്‍ഷകരെ ആദരിക്കും. ഡെയറി ക്വിസ്, കലാപരിപാടികള്‍ എന്നിവയുമുണ്ട്. പൊതുസമ്മേളനം 10ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. എ.ംപിമാരായ ഇന്നസെന്‍റ്, സി.എന്‍. ജയദേവനും മുഖ്യാതിഥിയാകും. ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, അസി. ഡയറക്ടര്‍ കെ.എം. ഷൈജി, ക്ഷീര കര്‍ഷകസംഗമം വൈസ് ചെയര്‍മാന്‍ വി.ഡി. തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.