ജില്ലയില്‍ ഡെങ്കിയും എലിപ്പനിയും കൂടുന്നു

തൃശൂര്‍: കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനിയും എലിപ്പനിയും ജില്ലയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം 253 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത്തവണ 332 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇത്തവണ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. 22 പേര്‍. കഴിഞ്ഞ വര്‍ഷം 81 പേര്‍ക്കായിരുന്നുവെങ്കില്‍ ഇക്കുറി 103 ആളുകള്‍ക്ക് എലിപ്പനി ബാധിച്ചു. മരണസംഖ്യ ആറില്‍ നിന്ന് ഏഴായി. കഴിഞ്ഞവര്‍ഷം 1140 ആയിരുന്നത് ഈവര്‍ഷം ഇതുവരെ 1344 പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 124 പേര്‍ക്കായിരുന്നു മലേറിയയെങ്കില്‍ 2016ല്‍ 119 പേര്‍ക്ക് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 334 പേര്‍ക്കായിരുന്നു മഞ്ഞപ്പിത്തം പിടിപെട്ടതെങ്കില്‍ ഇക്കുറി 311 പേര്‍ക്കാണ്. 2.6 ലക്ഷം പേര്‍ക്ക് കഴിഞ്ഞ പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2.37 ലക്ഷം പേര്‍ക്കാണ് ഇക്കുറി രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇക്കുറി എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന ആശ്വാസവുമുണ്ട്. കഴിഞ്ഞവര്‍ഷം 98 പേര്‍ക്ക് രോഗം ബാധിക്കുകയും എട്ടുപേര്‍ മരിക്കുകയുമുണ്ടായി. വിവിധ പകര്‍ച്ചവ്യാധികളിലൂടെ 21 പേരാണ് കഴിഞ്ഞവര്‍ഷം മരിച്ചത്. ഇക്കുറി ഇതുവരെ15 ആണ്. സമീപ ജില്ലയില്‍ ഡിഫ്തീരിയ വലിയ പ്രശ്നം സൃഷ്ടിച്ചെങ്കിലും ചാവക്കാട് ഒരു കുട്ടിക്കുമാത്രമാണ് ജില്ലയില്‍ രോഗം പിടിപെട്ടത്. വേനല്‍മഴ വൈകി മേയ്മാസത്തില്‍ എത്തിയതാണ് ഡെങ്കിപ്പനിയും എലിപ്പനിയും കൂടാന്‍ ഇടയാക്കിയത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മഴ കുറഞ്ഞത് വര്‍ധനയുടെ തോത് കുറച്ചതായി ജില്ലാ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.