തൃശൂര്‍: കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തറ കാര്‍ഷിക സഹകരണ ബാങ്ക് കൂട്ടുനിന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോപിക്കുന്നതുപോലെ ക്വാറി ഉടമയും ജ്വല്ലറിയുടമയും കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ല. തൃശൂര്‍ ജില്ലാ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സഹകരണ സംഘം പലതവണകളായി സൊസൈറ്റിയില്‍ രണ്ടരക്കോടി നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം ഈടാക്കി സംഘം ഒരു കോടി 50 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ തുകയാണ് നവംബര്‍ 11,12 തീയതികളിലായി സംഘം തിരിച്ചടച്ചത്. നോട്ട് അസാധുവാക്കിയതിന് തൊട്ടടുത്തുള്ള 9,10 ദിവസങ്ങളില്‍ ബാങ്ക് തുറന്നിരുന്നെങ്കിലും പണമിടപാടുകള്‍ നടത്തിയിട്ടില്ല. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സൊസൈറ്റി വായ്പാതിരിച്ചടവ് സംഘത്തില്‍ നിന്നും സ്വീകരിച്ചത്. വായ്പ അടച്ചുതീര്‍ത്തപ്പോള്‍ സൊസൈറ്റിയുടെ പാന്‍കാര്‍ഡിന്‍െറ പകര്‍പ്പും ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയത്. കണക്കുകള്‍ പരിശോധിക്കുകയും ചില സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അതിന് മറുപടി നല്‍കിയിട്ടുമുണ്ട്. ചില കണക്കുകള്‍ സീഡി രൂപത്തിലാക്കി 16ന് നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രകാരം അത് കൈമാറും-പ്രസിഡന്‍റ് ജെയ്സണ്‍ പുലിയളയ്ക്കല്‍, വൈസ് പ്രസിഡന്‍റ് എം.എല്‍. ബേബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്ക് ഡയറക്ടര്‍മാരായ എ.ജെ. ജോയ്സണ്‍, ഇ.പി. സുധാകരന്‍, ബാങ്ക് മാനേജര്‍ സി.പി. സില്‍വി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.