ഷൈല ആശുപത്രിയില്‍ അലയാന്‍ തുടങ്ങിയിട്ട് ഒരാഴ്ച ; ഭര്‍ത്താവിന്‍െറ മൃതദേഹം വിട്ടുകിട്ടാന്‍

മുളങ്കുന്നത്തുകാവ്: ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓഫിസുകളില്‍ നീതിക്കായി ഒരു യുവതി കയറിയിറങ്ങുന്നു. ജനന-മരണ സര്‍ട്ടിഫിക്കറ്റിനോ മറ്റേതെങ്കിലും രേഖ ലഭിക്കാനോ അല്ല, ദിവസങ്ങളായി മോര്‍ച്ചറിയില്‍ കിടക്കുന്ന സ്വന്തം ഭര്‍ത്താവിന്‍െറ മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടിയാണീ നടത്തം. പാലക്കാട് കുന്നക്കടവ് ഓവില്‍ വീട്ടില്‍ വാസുദേവന്‍െറ മകന്‍ മനോഹരന്‍െറ (51) മൃതദേഹമാണ് നിയമക്കുരുക്കില്‍പെട്ട് വിട്ടുകിട്ടാതെ ഭാര്യ ഷൈല ഒരാഴ്ചയായി വട്ടം കറങ്ങുന്നത്. അര്‍ബുദത്തിന് ചികിത്സക്കത്തെിയ മനോഹരന്‍ ഈ മാസം ആറിനാണ് നെഞ്ചുരോഗാശുപത്രിയില്‍ മരിച്ചത്. അന്നുതന്നെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. ആശുപത്രിയിലത്തെിയത് ഒറ്റക്കായതിനാല്‍ അജ്ഞാതനായാണ് അത്യാഹിത വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളുടെ കൈവശമുള്ള രേഖകള്‍ പ്രകാരം പൊലീസ് മുഖേനെ ഭാര്യയെ അറിയിച്ചു. ഏഴിന് രാവിലെ ഭാര്യയും മക്കളും തിരിച്ചറിയില്‍ രേഖകള്‍ സഹിതം മോര്‍ച്ചറിയിലത്തെി. മൃതദേഹം തിരിച്ചറിഞ്ഞ് ഏറ്റെടുക്കാന്‍ തയാറായെങ്കിലും ആശുപത്രി അധികാരികള്‍ വിട്ടുനല്‍കാന്‍ തയാറായില്ല. മെഡിക്കല്‍ കോളജ് പൊലീസ് മൃതദേഹം വിട്ടുനല്‍കാനാവശ്യമായ സാക്ഷ്യപത്രം നല്‍കിയെങ്കിലും ആശുപത്രി സൂപ്രണ്ട് വിട്ടുനല്‍കുന്നില്ളെന്ന് ഷൈല ആരോപിച്ചു. അധികൃതര്‍ കൈമലര്‍ത്തുമ്പോള്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ആ അമ്മയും മക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.