പൗരോഹിത്യ വജ്രജൂബിലിയില്‍ മാര്‍ തൂങ്കുഴി

തൃശൂര്‍: ആര്‍ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ പൗരോഹിത്യ സ്വീകരണത്തിന്‍െറ 60ാം വര്‍ഷവും 87ാംപിറന്നാളും അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍െറ 66ാം പിറന്നാളും സഹായ മെത്രാന്‍ റാഫേല്‍ തട്ടിലിന്‍െറ ഷഷ്ടിപൂര്‍ത്തി വര്‍ഷാചരണവും അതിരൂപത ഒരുമിച്ച് ആഘോഷിക്കുന്നു. ഇതിന്‍െറ ഭാഗമായി നിര്‍ധനരായ 60 യുവതികള്‍ക്ക് അര ലക്ഷം രൂപ വീതം വിവാഹ ധനസഹായവും വീടില്ലാത്തവര്‍ക്ക് വീടും അടക്കമുള്ള ജീവകാരുണ്യ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ തൂങ്കുഴി ആധ്യാത്മിക വ്യക്തിത്വമാണെന്നും കലഹിക്കാന്‍ വരുന്നവരെപോലും അനുരഞ്ജനത്തില്‍ എത്തിക്കാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ചൊവ്വാഴ്ച നടന്ന സമൂഹബലിയില്‍ ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജേക്കബ് തൂങ്കുഴിയും മുഖ്യകാര്‍മികരായി. നാഗ്പൂര്‍ ആര്‍ച് ബിഷപ് മാര്‍ എബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്‍കി. ആര്‍ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കുര്യാക്കോസ് ഭരണികുളങ്ങര, മൈസൂര്‍ ബിഷപ് മാര്‍ തോമസ് വാഴപ്പിള്ളി, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റെമിജിയസ് ഇഞ്ചനാനിയല്‍, മാര്‍ പോള്‍ ആലപ്പാട്ട്, ഡോ. ജോസഫ് കാരിക്കശേരി, മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ഫ്രാങ്കോ മുളയ്ക്കല്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മലങ്കര സഭയിലെ തിരുവനന്തപുരം സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്, മാവേലിക്കര ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, തൃശൂര്‍ വികാരി ജനറല്‍ മോണ്‍ തോമസ് കാക്കശേരി, കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് കുത്തൂര്‍, ഫാ. ജോസഫ് തൂങ്കുഴി, ഫാ. ഡൊമിനിക് തൂങ്കുഴി, ഫാ. അലക്സ് ചെട്ടിയത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.