ഗുരുവായൂര്‍ ഏകാദശി: ദ്വാദശിപ്പണം സമര്‍പ്പിച്ചു

ഗുരുവായൂര്‍: ഏകാദശിയുടെ പൂര്‍ണതയായ ദ്വാദശിപ്പണ സമര്‍പ്പണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍തിരക്ക്. 5,94,740 രൂപയാണ് ഭക്തര്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29,568 രൂപ അധികം ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ദ്വാദശിപ്പണ സമര്‍പ്പണത്തിന് നീണ്ടനിര ഉണ്ടായിരുന്നു. കാണിക്ക സമര്‍പ്പണത്തിന് ഗുരുവായൂരപ്പന്‍ എത്തുന്നു എന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തില്‍ മേല്‍ശാന്തി സുമേഷ് നമ്പൂതിരി കൂത്തമ്പലത്തിലത്തെി അഗ്നിഹോത്രികള്‍ക്കുമുന്നില്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു. ദക്ഷിണയായി ലഭിച്ച പണം നാലായി ഭാഗിച്ചു. ഒരു വിഹിതം ഗുരുവായൂരപ്പനും മൂന്ന് ഭാഗങ്ങള്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികള്‍ക്കുമായാണ് വീതിച്ചത്. അഗ്നിഹോത്രികള്‍ക്ക് വസ്ത്രവും ദക്ഷിണയും നല്‍കി. ക്ഷേത്രം ഊട്ടുപുരയില്‍ ദ്വാദശി ഊട്ടും നടന്നു. കാളന്‍, ഓലന്‍, വറുത്തുപ്പേരി, എലിശ്ശേരി, മോര്, പപ്പടം, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. രാവിലെ ക്ഷേത്രനട അടച്ച ശേഷം തന്ത്രിമാരുടെ നേതൃത്വത്തില്‍ പുണ്യാഹം നടന്നു. തിങ്കളാഴ്ച ത്രയോദശി ഊട്ട് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.