തൃപ്രയാര്‍: നോട്ടുനിരോധന പ്രതിസന്ധിക്കു മുന്നില്‍ അറച്ചുനില്‍ക്കുകയല്ല, പ്രതിസന്ധികളെ വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളെ ഹുണ്ടികക്കാരുടെ ബാങ്കുകളാക്കി മാറ്റാന്‍ കഴിയില്ല. നോട്ട് പ്രതിസന്ധിക്കുപിന്നാലെ റേഷന്‍ വെട്ടിക്കുറക്കലും വന്നിരിക്കുന്നു. ഇതില്ലാതാക്കാനാണ് ഇടതുപക്ഷം സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഭക്ഷ്യസുരക്ഷ കൊണ്ടുവന്ന് ഇത് അട്ടിമറിച്ചത് എ.കെ. ആന്‍റണിയും കെ.വി. തോമസുമാണെന്നും മന്ത്രി ആരോപിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്‍റ് കെ.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ടി.വി. മദനമോഹന്‍, പി.എം. അഹമ്മദ്, ഡോ. എം.ആര്‍. സുഭാഷിണി എന്നിവര്‍ സംസാരിച്ചു. ജയിംസ് പോള്‍ സ്വാഗതവും ടി.ആര്‍. ശശികല നന്ദിയും പറഞ്ഞു. രാവിലെ പ്രിയദര്‍ശിനി ഹാളില്‍ സജ്ജമാക്കിയ ഒ.എന്‍.വി നഗറില്‍ മന്ത്രി സി. രവീന്ദ്രനാഥ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ടി. തിലകരാജ്, പി.ആര്‍. രമേഷ്, വി. ഹരി, പി.എഒ. അഹമ്മദ്, ജെയിംസ് പി. പോള്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ.ജി. മോഹനന്‍, എം.എസ്. പരമേശ്വരന്‍, വി.വി. ശശി, ടി. രാജഗോപാലന്‍, കെ. രാഘവന്‍, പി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച റിപ്പോര്‍ട്ട് ചര്‍ച്ച, പ്രമേയാവതരണം, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.