അനില്‍കുമാറിനെ എം.എല്‍.എ സന്ദര്‍ശിച്ചു

കൊടുങ്ങല്ലൂര്‍: നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊടുങ്ങലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറപ്പിക്കത്തെി പൊലീസ് നിരീക്ഷണത്തിലായ അനില്‍കുമാറിനെ വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. നിലവില്‍ ഇദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ടന്നും എം.എല്‍.എ പറഞ്ഞു. വീഴ്ചയില്‍ തണ്ടലിനും കൈക്കും പരിക്കേറ്റ ദലിത് ശാക്തീകരണ പ്രവര്‍ത്തകന്‍ കൂടിയായ അനില്‍കമാറിനെ വിവിധ ആശുപത്രികളിലെ ചികിത്സക്കുശേഷം ഭാര്യ വിജയലക്ഷ്മി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് നിലമ്പൂര്‍ സംഭവവുമായി ബന്ധം സംശയിച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ആശുപത്രി രേഖകള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ സി.ഐ സംഭവവുമായി ബന്ധമില്ളെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ദുരൂഹമായ നിരീക്ഷണം തുടരുകയായിരുന്നു. പൊലീസിന്‍െറയും സര്‍ക്കാറിന്‍െറയും ഈ സമീപനത്തില്‍ മനുഷ്യാവകാശ സാംസ്കാരിക പ്രവര്‍ത്തകരും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തുടരുന്ന മൗനത്തിനെതിരെയും പ്രമുഖ ആക്ടിവിസ്റ്റ് ടി.എന്‍. ജോയ് വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് എം.എല്‍.എ.യുടെ സന്ദര്‍ശനം. അതേസമയം ആശുപത്രി വിടുന്നതോടെ അനില്‍ കുമാറിനെ ഇനിയും ചോദ്യം ചെയ്തേക്കുമെന്ന് കരുതപ്പെടുന്നു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എം.ജി. പുഷ്പാകരന്‍, പി.പി. സുഭാഷ്, മണ്ഡലം കമ്മിറ്റി അംഗം സി.പി. എലിസബത്ത്, ടി.എന്‍. ജോയ് എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.