കയ്പമംഗലം: യാത്രക്കിടെ യുവതിയുടെ ബാഗില്‍നിന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. വാടാനപ്പള്ളി നീരുക്കെട്ടി സജീവിന്‍െറ ഭാര്യ സിജിയുടെ ബാഗില്‍നിന്നാണ് നാല് പവന്‍െറ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30ന് കൂരിക്കുഴിയിലുള്ള വീട്ടില്‍നിന്ന് മക്കളെ ഡോക്ടറെ കാണിക്കാനായി ബസില്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പോയിരുന്നു. ഒന്നോടെ വീട്ടില്‍ തിരിച്ചത്തെിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗിന്‍െറ അടിവശം ബ്ളേഡ്കൊണ്ട് കീറിയ നിലയിലാണ്. ബാഗിനകത്തെ പഴ്സില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്‍െറ രണ്ട് മാല, മോതിരം, കൈചെയിന്‍, ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. മതിലകം പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.