സാംസ്കാരിക നഗരിയില്‍ വിരുന്നത്തെി, ജാപ്പനീസ് കല്യാണം

തൃശൂര്‍: നഗരത്തില്‍ കൂട്ടത്തോടെ വിദേശികളെ കണ്ടപ്പോള്‍ പലരുടെയും മനസ്സില്‍ സംശയം. തൃശൂരിനൊരു ജാപ്പനീസ് മരുമകളെ കൈപിടിച്ചുകൊടുക്കാനത്തെിയവരാണിവരൊക്കെയെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. വെങ്കിടങ്ങ് നെടിയാട്ട് വീട്ടില്‍ സുബ്രഹ്മണ്യന്‍-യശോദര ദമ്പതികളുടെ മകന്‍ ഷിബിനും ജപ്പാന്‍ സ്വദേശിനി അയയുമാണ് സാംസ്കാരിക നഗരിയില്‍ ജാപ്പനീസ് ആചാരങ്ങളോടെ വിവാഹിതരായത്. ഷിബിന്‍ എട്ടുവര്‍ഷമായി ടോക്കിയോ മിത്സുബിഷി കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറാണ്. ഇവിടെ ബിസിനസ് മാനേജറാണ് അയ. ഇവിടെനിന്നാണ് ഇരുവരും അടുപ്പത്തിലാകുന്നത്. തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന വിവാഹത്തില്‍ അയയുടെ ബന്ധുക്കളും ഇരുവരുടെയും സുഹൃത്തുക്കളുമടക്കം ജപ്പാനില്‍നിന്ന് മുപ്പതോളം പേരുണ്ടായിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് കേരളീയ വസ്ത്രവും, പിന്നീട് ജാപ്പനീസ് പരമ്പരാഗത രീതിയിലുള്ള ചടങ്ങുകള്‍ക്കും സല്‍ക്കാരത്തിനും ജാപ്പനീസ് വസ്ത്രങ്ങളുമാണ് ഇരുവരും ധരിച്ചത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളുടെ അവതരണവും ഒരുക്കിയിരുന്നു. 17ന് ഇരുവരും ടോക്കിയോയിലേക്ക് മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.