തൃശൂര്‍/വടക്കാഞ്ചേരി: വേലൂര്‍ ആര്യംപാടത്തിന് സമീപം പുതുരുത്തി വനമേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗും ഭക്ഷണം പാചകം ചെയ്ത പാത്രങ്ങളും കണ്ടത്തെി. വനം കൊള്ളക്കാരാവാമെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാല്‍, ജില്ലയില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസിന്‍െറ പ്രാഥമിക പരിശോധനക്കുശേഷം പ്രദേശം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാട് കാണാനത്തെിയ നാലുപേര്‍ ഉള്‍ക്കാട്ടിലേക്ക് കടന്ന് ഒരു കി.മീ ദൂരം താണ്ടിയപ്പോഴാണ് ബാഗ്, ഭക്ഷണം പാചകം ചെയ്ത പാത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, തമിഴ്നാട്ടില്‍നിന്നുള്ള ട്രെയിന്‍ ടിക്കറ്റ്, തമിഴിലുള്ള കുറിപ്പ്, ഫോണ്‍ നമ്പര്‍ എഴുതിയ കടലാസ്, വസ്ത്രങ്ങള്‍, ചെരിപ്പ് എന്നിവ കണ്ടത്. കല്ലുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ അടുപ്പില്‍ തീ എരിയുന്നുണ്ടായിരുന്നു. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കത്തെിയത്. സമീപത്ത് മുറിച്ചിട്ട നിലയില്‍ മരം കണ്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മരംകൊള്ള സംഘമായിരിക്കാമെന്ന പൊലീസിന്‍െറ നിഗമനം. നിലമ്പൂരിലെ മാവോവാദി വധത്തിനുശേഷം അട്ടപ്പാടിയില്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. നിലമ്പൂര്‍ വധത്തിന് തിരിച്ചടി നല്‍കുമെന്ന കുറിപ്പ് അവിടെനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. രണ്ടുദിവസം മുമ്പ് കണ്ണൂര്‍ കേളകത്തെ രാമച്ചി കുറിച്യ കോളനിയിലും മാവോവാദി സംഘം എത്തിയതിന്‍െറ സൂചന ലഭിച്ചിരുന്നു. അട്ടപ്പാടിയില്‍ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ തൃശൂരിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍െറ പശ്ചാത്തലത്തില്‍ മാവോവാദികള്‍ തിരിച്ചടിക്കാന്‍ പദ്ധതി തയാറാക്കുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറയുന്നു. നിലമ്പൂരും പാലക്കാടും തൃശൂരും ഉള്‍പ്പെടെയുള്ള വനമേഖലകളും ദലിത് നേതാക്കളുടെ പ്രവര്‍ത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.