കൊടുങ്ങല്ലൂര്‍: ജനജീവിതം ദുസ്സഹമാക്കുന്ന നഗരത്തിലെ രണ്ട് മദ്യശാലകള്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്തിറങ്ങുന്നു. റോഡരികില്‍ സ്ഥിതിചെയ്യുന്ന ഇവ സൃഷ്ടിക്കുന്ന ദുരിതം അസഹ്യമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ലോകമലേശ്വരം വില്ളേജില്‍ അഞ്ചാം വാര്‍ഡില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിലകൊള്ളുന്ന വിദേശ മദ്യ വില്‍പനശാലയും കള്ളുഷാപ്പുമാണ് ദുരിതം ഉണ്ടാക്കുന്നത്. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ സദാസമയം കടന്നുപോകുന്ന റോഡിനരികിലാണ് മദ്യശാലകള്‍. പ്രദേശത്തെ ആയുര്‍വേദ ആശുപത്രിയിലേക്കും അലോപ്പതി ക്ളിനിക്കിലേക്കും ആളുകള്‍ വരുന്നതും പോകുന്നതും ഇതേ റോഡിലൂടെയാണ്. മദ്യശാലകളുടെ പ്രവര്‍ത്തനം പ്രദേശവാസികളുടെ സമാധാന ജീവിതം തകര്‍ത്തിരിക്കുകയാണെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന സ്ഥലവാസികളുടെ പ്രതിഷേധ യോഗം ചൂണ്ടിക്കാട്ടി. റോഡിലെ നിരന്തര ക്യൂവും മദ്യം വാങ്ങി റോഡില്‍നിന്ന് കുടിക്കുന്നതും വിസര്‍ജിക്കലും സഭ്യേതര വര്‍ത്തമാനങ്ങളും അഴിഞ്ഞാട്ടവുമെല്ലാം ഇവിടത്തുകാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ സമരപരിപാടി ആരംഭിക്കാന്‍ യോഗം കര്‍മസമിതി രൂപവത്കരിച്ചു. പ്രഫ. അംബുജാക്ഷന്‍ വിഷയം അവതരിപ്പിച്ചു. മണ്ടത്തറ രാജന്‍, ആലയില്‍ സുഗുണന്‍, ഗംഗാധരന്‍, റജുല, ടി.ആര്‍. കണ്ണന്‍, ഷൈനി രണേഷ്, ഷൈല രാജന്‍, റാണി രാധാകൃഷ്ണന്‍, മൂസ, അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ദൃശ്യ, കെ.എന്‍.ആര്‍ എന്നീ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. സമരത്തിന് തുടക്കംകുറിച്ച് ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.