തൃശൂര്‍: കുടിവെള്ള സമരത്തിന്‍െറ ഭാഗമായി അഞ്ചേരിച്ചിറ നിവാസികള്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു. തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധവുമായത്തെിയ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കുടിവെള്ളം മലിനമാക്കുന്ന മരിയാപുരത്തെ സ്വര്‍ണാഭരണ നിര്‍മാണശാലക്ക് സ്റ്റോപ് മെമ്മോ നല്‍കുമെന്ന് തിങ്കളാഴ്ച മേയര്‍ കൗണ്‍സിലില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെയും ആഭരണ നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങിയതുകണ്ട നാട്ടുകാര്‍ കൂട്ടമായി കോര്‍പറേഷന്‍ ഓഫിസില്‍ എത്തുകയായിരുന്നു. ഈ സമയത്ത് മേയര്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. സെക്രട്ടറിയുടെ മുറിയിലേക്ക് ഇരച്ചുകയറി സെക്രട്ടറി ഇന്‍-ചാര്‍ജ് ശോഭയെ ഉപരോധിച്ചു. പൊലീസത്തെിയെങ്കിലും ആവശ്യം നടക്കാതെ പിരിഞ്ഞുപോകില്ളെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇതോടെ പൊലീസ് നിസ്സഹായരായി. ഈ സമയമത്രയും കോര്‍പറേഷനിലുണ്ടായിരുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി സമരക്കാരെ തിരിഞ്ഞുനോക്കിയില്ളെന്ന് ആക്ഷേപമുണ്ട്. ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ അധികൃതരുമായി ചര്‍ച്ച നടത്തിയ സെക്രട്ടറി താല്‍ക്കാലിക സ്റ്റോപ് മെമ്മോ നല്‍കി. സ്റ്റോപ് മെമ്മോ കൈപ്പറ്റിയശേഷം വൈകീട്ട് ആറോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. ഇതുസംബന്ധിച്ച് നല്‍കിയ കേസില്‍ 13ന് ഹൈകോടതിയില്‍ വാദം നടക്കുന്നുണ്ട്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. പൗരസമിതി ഭാരവാഹികളായ ഷേര്‍ളി ജോയ്, ഡേവീസ് പുഴിക്കല്‍, ജോയ് അമയപറമ്പില്‍, കോണ്‍ഗ്രസ് നേതാക്കളായ ജെയ്ജു സെബാസ്റ്റ്യന്‍, സനോജ് കാട്ടൂക്കാരന്‍, എം.വി. ജോണി, ഷോമി ഫ്രാന്‍സിസ്, ജയ മുത്തിപ്പീടിക എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.