ഗുരുവായൂര്‍ ഏകാദശി വിളക്ക്: നാളെ മുതല്‍ സ്വര്‍ണക്കോലം; ഇന്ന് സപ്തമി വിളക്ക്

ഗുരുവായൂര്‍: ഏകാദശി വിളക്കിനോടനുബന്ധിച്ച് ബുധനാഴ്ച മുതല്‍ സ്വര്‍ണക്കോലം എഴുന്നള്ളിക്കും. ഏകാദശിയുടെ ഭാഗമായി അഷ്ടമി, നവമി, ദശമി, ഏകാദശി ദിവസങ്ങളിലാണ് അമൂല്യമായ സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. പത്ത് കിലോയിലധികം സ്വര്‍ണത്തില്‍ നിര്‍മിച്ചിട്ടുള്ളതാണ് കോലം. മരതകക്കല്ല് പതിച്ച കോലത്തില്‍ 191 സ്വര്‍ണപ്പൂക്കളുമുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ നേരത്തേയുണ്ടായിരുന്ന കൊമ്പന്‍ പത്മനാഭന് ലഭിച്ച വീരശൃഖലയും കോലത്തില്‍ ചാര്‍ത്തിയിട്ടുണ്ട്. ഗോളകക്ക് ചുറ്റും ദശാവതാര പ്രഭാമണ്ഡലവുമുണ്ട്. ക്ഷേത്രത്തിന്‍െറ ഇരട്ട ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള കോലം കനത്ത സുരക്ഷയോടെയാണ് പുറത്തെടുക്കുക. വര്‍ഷത്തില്‍ മൂന്ന് അവസരങ്ങളിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. ഉത്സവത്തോടനുബന്ധിച്ചും അഷ്ടമി രോഹിണിദിനത്തിലും ഏകാദശി വിളക്കിന്‍െറ അവസാനത്തില്‍ അഷ്ടമി, നവമി, ദശമി. ഏകാദശി നാളുകളിലും. ഏകാദശി വിളക്കിന്‍െറ ഭാഗമായി തിങ്കളാഴ്ച മാണിക്കത്ത് കുടുംബം വക ഷഷ്ഠി വിളക്ക് ആഘോഷിച്ചു. ചൊവ്വാഴ്ച നെന്മിനി മനക്കാരുടെ വക സപ്തമി വിളക്കാഘോഷമാണ്. സപ്തമി വിളക്കിന് നല്ളെണ്ണക്കും നെയ്യിനും പകരം വെളിച്ചെണ്ണ ഉപയോഗിച്ചാണ് വിളക്കുകള്‍ തെളിക്കുക. വെളിച്ചെണ്ണയില്‍ വിളക്കില്‍ കൂടുതല്‍ ശോഭ ലഭിക്കും. ബുധനാഴ്ച പുളിക്കഴെ വാരിയത്ത് കുടുംബം വക അഷ്ടമി വിളക്കാണ്. അഷ്ടമി വിളക്ക് മുതല്‍ ശനിയാഴ്ച ഏകാദശി വരെയാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.