അമലയില്‍ അപൂര്‍വ ശസ്ത്രക്രിയ; മെര്‍ലിനിത് രണ്ടാംജന്മം

തൃശൂര്‍: അടിയന്തര അപൂര്‍വ സ്പൈന്‍ ശസ്ത്രക്രിയയിലൂടെ മെര്‍ലിനിത് രണ്ടാംജന്മം. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് പുലര്‍ച്ചെ, അമലനഗറില്‍ ബസ് ഷെല്‍ട്ടറിനുള്ളിലേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റതാണ് മെര്‍ലിന്. അപകടത്തില്‍ മെര്‍ലിന്‍െറ മകള്‍ മിഷേല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. വര്‍ഷങ്ങളായി ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതാണ് മെര്‍ലിന്‍െറ കുടുംബം. പറപ്പൂരിലെ ഭര്‍ത്താവിന്‍െറ വീട്ടിലേക്കത്തെി മടങ്ങാനായി ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു അപകടം. മെര്‍ലിന്‍െറ കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. സ്പൈന്‍ സര്‍ജന്‍ ഡോ. സ്കോട്ട് ചാക്കോയുടെ നേതൃത്വത്തിലായിരുന്നു സ്പൈന്‍ ഫിക്സേഷന്‍ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ നടക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനും മെര്‍ലിന് സാധിക്കും. അമലയില്‍ മെര്‍ലിന് യാത്രയയപ്പ് നല്‍കി. ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് കുരിശ്ശേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. തോമസ് വാഴക്കാല, ഡോ. ഡൊമിനിക് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.