തൃപ്രയാര്‍: ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രം പദ്ധതി ആവിഷ്കരിച്ച് അംഗീകരിച്ചതില്‍ വികസന സെമിനാറില്‍ സി.പി.എം ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു. വൈസ് പ്രസിഡന്‍റും പഞ്ചായത്ത് പ്രസിഡന്‍റും നോക്കുകുത്തിയായിരിക്കുകയും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മൈക്ക് കൈയിലെടുത്ത് സെമിനാര്‍ നിയന്ത്രിക്കുകയും മറുപടി പറയുകയും ചെയ്തതായി എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. മുന്‍ പ്രസിഡന്‍റ് തയാറാക്കിയ പദ്ധതിരേഖയാണ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വായിച്ചതെന്നും ആരോപിച്ചു. ടി.സി. ഉണ്ണികൃഷ്ണന്‍, വി.എം. സതീശന്‍, വി.ആര്‍. പ്രമീള, പ്രവിത അനൂപ് എന്നിവരും ബി.ജെ.പി അംഗം സജിനിയും പ്രതിഷേധം രേഖപ്പെടുത്തി. അതിനിടെ, പട്ടികജാതി കോളനികളില്‍ വികസനം മുഖ്യവിഷയമാക്കി നാട്ടിക പഞ്ചായത്ത് വികസന സെമിനാര്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനം എന്നിവക്കും മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ് പദ്ധതി അവതരിപ്പിച്ചു. എന്‍.കെ. ഉദയകുമാര്‍, ഇന്ദിര ജനാര്‍ദനന്‍, സജിനി ഉണ്ണ്യാരം പുരക്കല്‍, വി.എം. സതീശന്‍, പ്രവിത അനൂപ്, ലളിത മോഹന്‍ദാസ്, ടി.വി. ഷൈന്‍, രജനി ബാബു സെക്രട്ടറി കെ.ബി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.