ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും

ഗുരുവായൂര്‍: നഗരസഭ കൗണ്‍സിലില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ തുടങ്ങിയതോടെ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് അധ്യക്ഷ കൗണ്‍സില്‍ പിരിച്ചുവിട്ടു. ബഹളങ്ങള്‍ക്കിടെ വായിച്ച അജണ്ടകള്‍ വീണ്ടും വായിക്കണമെന്ന ആവശ്യം നിരാകരിച്ചതിനത്തെുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ക്ളര്‍ക്കില്‍ നിന്ന് അജണ്ട പിടിച്ചു വാങ്ങുകയും മൈക്ക് ഓഫാക്കുകയും ചെയ്തതാണ് കൈയാങ്കളിയുടെ വക്കത്തേക്ക് എത്തിച്ചത്. കൗണ്‍സിലിലെ അജണ്ടകളിലേക്ക് കടക്കും മുമ്പ് കോണ്‍ഗ്രസിലെ എ.ടി. ഹംസ ഏപ്രില്‍ അഞ്ചിന് താന്‍ നല്‍കിയ പ്രമേയം ഇതുവരെ അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ചോദ്യം ചെയ്തു. നഗരസഭ ഓഫിസ് വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാന്‍ 2007 ഫെബ്രുവരി 19ന് നടന്ന കൗണ്‍സിലില്‍ എടുത്ത തീരുമാനം നടപ്പാകാതെ പോയതിനെ ചൊല്ലിയായിരുന്നു പ്രമേയം. എന്നാല്‍ അന്നത്തെ യോഗത്തിന്‍െറ ഫയല്‍ തനിക്ക് ലഭിച്ചിട്ടില്ളെന്നും അത് ലഭിച്ചാല്‍ മാത്രമേ പ്രമേയം പരിഗണിക്കാനാവൂ എന്നുമായിരുന്ന നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയുടെ മറുപടി. എന്നാല്‍ വിവരാവകാശപ്രകാരം കഴിഞ്ഞ മാര്‍ച്ച് 19ന് ഹംസക്ക് നഗരസഭ ഓഫിസില്‍ നിന്ന് നല്‍കിയ മറുപടിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച നിബന്ധനകള്‍ സര്‍ക്കാറിന് അയച്ചതായി കാണുന്നില്ളെന്നും അറിയിച്ചിരുന്നു. നഗരസഭാധ്യക്ഷയുടെ മറുപടിയില്‍ തൃപ്തനാകാതെ ഹംസ സംസാരം തുടര്‍ന്നു. ഇതിനിടെ കോണ്‍ഗ്രസിലെ ആന്‍േറാ തോമസ് വിവരാവകാശം സംബന്ധിച്ച് ബോര്‍ഡ് നഗരസഭ ഓഫിസില്‍ സ്ഥാപിക്കാത്തതുമായി ബന്ധപ്പെട്ട് താന്‍ സെക്രട്ടറിക്ക് നല്‍കിയ ചോദ്യം അജണ്ടയില്‍ വന്നില്ളെന്ന് പറഞ്ഞു. കൗണ്‍സിലര്‍ക്ക് ചോദ്യങ്ങളുണ്ടെങ്കില്‍ അത് ചട്ടപ്രകാരം ചെയര്‍പേഴ്സന് നല്‍കണമെന്നും അല്ലാത്ത ചോദ്യങ്ങള്‍ പരിഗണിക്കാനാവില്ളെന്നും അധ്യക്ഷ അറിയിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. ഹംസ പ്രതിഷേധ സൂചകമായി വായമൂടിക്കെട്ടി നടുത്തളത്തില്‍ ഇരിക്കുകയും ചെയ്തു. ബഹളങ്ങള്‍ നടക്കുന്നതിനിടെ അജണ്ട വായിച്ചു തുടങ്ങാന്‍ സി.പി.എമ്മിലെ ടി.ടി. ശിവദാസന്‍ ആവശ്യപ്പെട്ടു. ബഹളത്തിനിടെ തന്നെ ഒന്നും രണ്ടും ഇനങ്ങളായ മാസ്റ്റര്‍ പ്ളാനിന്‍െറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റികള്‍ രൂപവത്ക്കരിക്കുന്നതും ഓഡിറ്റ് റിപ്പോര്‍ട്ടും ചര്‍ച്ച കൂടാതെ അംഗീകരിച്ചു. ഈ അജണ്ടകള്‍ വീണ്ടും വായിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം അധ്യക്ഷ തള്ളി. കൗണ്‍സില്‍ ക്ളര്‍ക്ക് മൂന്നാമത്തെ അജണ്ട വായിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിലെ ബഷീര്‍ പൂക്കോട് ക്ളര്‍ക്കില്‍ നിന്ന് അജണ്ട പിടിച്ചുവാങ്ങി. മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷത്തെ ആന്‍േറാ തോമസ്, പി.എസ്. രാജന്‍, ടി.കെ. വിനോദ്, ജോയ് ചെറിയാന്‍, ബാബു പി. ആളൂര്‍ എന്നിവരും നടുത്തളത്തിലേക്കിറങ്ങി. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ടി.എസ്. ഷെനില്‍, ഹബീബ് നാറാണത്ത്, സ്വരാജ് താഴിശേരി, കെ.വി. വിവിധ് എന്നിവര്‍ അജണ്ട പിടിച്ചുവാങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ നിരയുടെ അടുത്തത്തെി. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടമത്തെിയതോടെ അധ്യക്ഷ കൗണ്‍സില്‍ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.