മാള: മേഖലയില്‍ ജലനിധി പദ്ധതി പൂര്‍ത്തിയായില്ല. ഈ വര്‍ഷം ജനുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നത്. ഇതോടെ മാള മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. മഴവേണ്ടത്ര ലഭിക്കാതിരുന്നതും കുടിവെള്ളക്ഷാമത്തിന് കാരണമായി. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ജലനിധി പദ്ധതി വൈകാന്‍ കാരണം. നിലവില്‍ ചാലക്കുടി പുഴയില്‍നിന്നും വൈന്തല പമ്പിങ് കേന്ദ്രത്തില്‍നിന്നുമാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം ശേഖരിക്കുന്നത്. ജലനിധി പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യാനുദ്ദേശിക്കുന്നതും ഇതേ കേന്ദ്രത്തില്‍നിന്നുതന്നെയാണ്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ പമ്പ് ചെയ്ത് സംഭരിക്കേണ്ടത്. ഇതിനുള്ള പമ്പ് സെറ്റുകള്‍ വൈന്തലയില്‍ സ്ഥാപിച്ചതായാണ് അധികൃതര്‍ പറയുന്നത്. വന്‍തോതില്‍ വെള്ളം പമ്പ് ചെയ്യേണ്ടിവരുന്നതിനാല്‍ നിലവിലെ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് ഇവ പ്രവര്‍ത്തിക്കാനാവില്ല. മറ്റൊരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. മാസങ്ങളായി വെള്ളം ലഭിക്കാന്‍ പണമടച്ച് കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. വേനല്‍ ആരംഭിക്കുംമുമ്പേ കുടിവെള്ളക്ഷാമം തുടങ്ങിയതോടെ ജനങ്ങള്‍ തീര്‍ത്തും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.