കൊടുങ്ങല്ലൂര്‍ നഗരസഭ ബജറ്റ് ലക്ഷ്യം സമ്പൂര്‍ണ വികസനം

കൊടുങ്ങല്ലൂര്‍: നഗരത്തെ സമഗ്ര വികസനത്തിന്‍െറ പാതയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ച് നഗരസഭയുടെ പ്രഥമ ബജറ്റ്. നിയമസഭ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ നടക്കാതെപോയ ബജറ്റ് തിങ്കളാഴ്ച നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല രാജ്കമല്‍ അവതരിപ്പിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ വിപിന്‍ ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ജൈവകൃഷിക്ക് പ്രധാന്യം നല്‍കി കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാനും സ്വയം പര്യാപ്തത കൈവരിക്കാനുമാണ് ബജറ്റ് മുഖ്യമായും ലക്ഷ്യമിടുന്നത്. മാലിന്യം ജൈവ വളമാക്കി മാറ്റുന്ന ‘ക്ളീന്‍ കൊടുങ്ങല്ലൂര്‍ - ഗ്രീന്‍ കൊടുങ്ങല്ലൂര്‍’ എന്ന പദ്ധതിയും ബജറ്റ് മുന്നോട്ടു വെക്കുന്നു. ആസ്തി വികസനം, ആരോഗ്യ സംരക്ഷണം, മെച്ചപ്പെട്ട ഓഫിസ് സേവനം, വീടില്ലാത്തവര്‍ക്ക് വീട്, ശുദ്ധജലം തുടങ്ങിയവയും ബജറ്റില്‍ പറയുന്നു. സ്ത്രീ സൗഹൃദ മുനിസിപ്പാലിറ്റിയാണ് മറ്റൊരു വാഗ്ദാനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍, ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യമൊരുക്കല്‍, ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങി കുറ്റമറ്റ അഴിമതി രഹിത പ്രവര്‍ത്തന പരിപാടികളും ബജറ്റ് വിഭാവനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.