മത്തേല: കൊടുങ്ങല്ലൂര്‍ ബൈപാസില്‍ മീന്‍ ലോറിയുടെ ടയര്‍പൊട്ടി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10.40ന് ബൈപാസിലെ ചേരമാന്‍ മസ്ജിദിന് സമീപമാണ് അപകടം. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നാട്ടുകാരാണ് ഡ്രൈവറെയും സഹായിയെയും സമീപത്തെ ആശുപത്രിയിലത്തെിച്ചത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായി അരമണിക്കൂര്‍ സമയം എടുത്താണ് ലോറി ഓഫ് ചെയ്യാനായത്. ആലപ്പുഴ മാവേലിക്കര ശ്യാഭവനത്തില്‍ കുട്ടന്‍െറ മകന്‍ ശ്യാംകുമാര്‍ (26), പള്ളുരുത്തി കളത്തിപറമ്പില്‍ അമ്മുകുഞ്ഞിയുടെ മകന്‍ മജീദ് (52) എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഏറെസമയം ബൈപാസില്‍ ഗതാഗതം തടസ്സപ്പെട്ടു. വാഹനം നിറയെ മീനുമായി പള്ളുരുത്തിയില്‍ നിന്നും വടക്കന്‍ മേഖലയിലേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.