കുന്നംകുളം: നഗരസഭ ടൗണ്‍ ഹാള്‍ നവീകരണം നിലച്ചു. എട്ടുമാസം മുമ്പാണ് രാജീവ്ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളിന്‍െറ നവീകരണം ഒരു കോടിചെലവഴിച്ച് തുടങ്ങിയത്. എന്നാല്‍, കരാറുകാരായ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് ഇത്വരെ ചെയ്ത പ്രവൃത്തിക്ക് പോലും പണം നഗരസഭയില്‍ നിന്ന് ലഭിച്ചില്ല. 22 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞുവെന്ന് നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും 13.9 ലക്ഷം മാത്രമാണ് നഗരസഭയില്‍ നിന്ന് അനുവദിച്ചിട്ടുള്ളൂ. ശേഷിക്കുന്ന തുക ലഭിക്കുന്നതിനായി ബില്ലുകള്‍ സമര്‍പ്പിച്ചിട്ട് മാസങ്ങളായെന്ന് കരാറുകാരന്‍ പറയുന്നു. ഫണ്ട് വേണ്ടത്ര അനുവദിക്കാതായതോടെ നിര്‍മാണ പ്രവര്‍ത്തനവും സ്തംഭിച്ചു. അടുക്കള, ഡൈനിങ് ഹാള്‍ വിപുലീകരണവും ടൈല്‍സ് വിരിക്കലും ടോയ്ലറ്റ് അറ്റകുറ്റപ്പണി, ജനലുകള്‍ ബലപ്പെടുത്തല്‍ മുന്‍ഭാഗത്തെ സീലിങ് എന്നിവയാണ് പൂര്‍ത്തിയായത്. ഹാളിനുള്ളിലെ ശബ്ദ സംവിധാനം ഉള്‍പ്പെടെ നവീകരണത്തിലുണ്ട്. വയറിങ് ഉള്‍പ്പെടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി 10 ലക്ഷം രൂപയുടെ പ്രത്യേക എസ്റ്റിമേറ്റാണ് നിര്‍മിതി തയാറാക്കി നഗരസഭ അധികാരികള്‍ക്ക് കൈമാറിയിട്ടുള്ളത്. എന്നാല്‍, അതിന്‍െറ ഫണ്ട് അനുവദിച്ച ശേഷം പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലേ ഹാളിന്‍െറ ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴയൂവെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലാണ് നഗരസഭ നവീകരണം കൗണ്‍സില്‍ അംഗീകരിച്ചത്. എന്നാല്‍, പിന്നീട് വന്ന സി.പി.എം ഭരണ സമിതി നിര്‍മാണാനുമതി നല്‍കി. നഗരത്തില്‍ ഏറെ സൗകര്യപ്രദമായിരുന്ന ടൗണ്‍ ഹാള്‍ എട്ടുവര്‍ഷമായി ഉപയോഗശൂന്യമായി പൂട്ടിക്കിടക്കുകയായിരുന്നു. അതിനിടയിലാണ് നവീകരണ പ്രവര്‍ത്തനം നടത്താന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍, ഓണത്തിന് മുമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ചെയര്‍പേഴ്സന്‍ ചടങ്ങില്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ആ വാക്കും പാഴ്വാക്കായി. 80 ലക്ഷം അനുവദിച്ചെങ്കിലേ പണി ആരംഭിക്കാന്‍ കഴിയൂവെന്ന അവസ്ഥയാണ്. എന്നാല്‍, നഗരസഭക്ക് ഇതിന് ആവശ്യമായ ഫണ്ട് ഇല്ലാത്തതാണ് നിര്‍മാണ പ്രവൃത്തിക്ക് തടസ്സമായത്. ഫണ്ടിന് ആവശ്യമായ തുക വായ്പയെടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് നഗരസഭ അധികാരികളുടെ മറുപടി. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചതോടെ കുന്നംകുളത്തുകാരുടെ ടൗണ്‍ഹാള്‍ പ്രതീക്ഷയും സ്വപ്നതുല്യമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.