ചാവക്കാട്: കുടിവെള്ള ക്ഷാമംകൊണ്ട് ദുരിത്തിലാണ് പുന്നയൂര്‍ പഞ്ചായത്ത് വാസികള്‍. എന്നാല്‍ കൂനിന്‍മേല്‍ കുരുപോലെ ഇവിടെ മൂന്നിടത്ത് ദിവസങ്ങളായി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയിട്ട്. പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസ്, ജില്ലാ സകരണബാങ്ക്, ഒറ്റയിനി എടക്കര റോഡ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളക്കെട്ടുയര്‍ന്നത്. ദേശീയപാത ഒറ്റയിനിയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്തോഫിസിലേക്കും എടക്കര ഭാഗത്തേക്കുമുള്ള റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയായി. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടും അധികൃതര്‍ അനങ്ങിയിട്ടില്ല. അതിനിടെയാണ് എടക്കഴിയൂര്‍ കാജാ കമ്പനിക്ക് സമീപത്തെ സിംഗപ്പൂര്‍ പാലസിന് മുന്നില്‍ ബീച്ച് റോഡിന്‍െറ രണ്ട് ഭാഗത്തുമായി പുഴയൊഴുകും പോലെ വെള്ളക്കെട്ടുയര്‍ന്നത്. പല തവണ വിളിച്ചിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ മേഖലയില്‍ ശക്തമായി മഴപെയ്താല്‍ പോലും ഇത്രയും വെള്ളക്കെട്ടുണ്ടാകാറില്ല. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നിലെ വെള്ളക്കെട്ട് വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. അതേസമയം പുന്നയൂര്‍ പഞ്ചായത്തിലെ ആലാപ്പാലം, തെക്കെ പുന്നയൂര്‍, എടക്കര, അവിയൂര്‍ പനന്തറ, കുരഞ്ഞിയൂര്‍ മേഖലകളില്‍ കുടിവെള്ളക്ഷാമത്താല്‍ ജനം പൊറുതിമുട്ടുകയാണ്. വല്ലപ്പോഴും ലഭിക്കുന്ന വെള്ളം ശേഖരിച്ചും ദൂരെയുള്ള കിണറുകളിലും മറ്റും പോയിട്ടുമാണ് ഇവര്‍ വെള്ളമത്തെിക്കുന്നത്. ഗുരുവായൂര്‍: കിഴക്കെനടയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. കുടിവെള്ളക്ഷാമം മൂലം മഴക്കാലത്തുപോലും നിരവധി കുടിവെള്ള ടാങ്കര്‍ ലോറികള്‍ കടന്നുപോകുന്ന റോഡിലാണ് കുടിവെള്ളം പാഴാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.