അന്തിക്കാട്: ഓണപ്പരീക്ഷയായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം കിട്ടാത്തതില്‍ പ്രതിഷേധിച്ചും തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് കുട്ടികളുടെ നിവേദനം. ജവഹര്‍ബാലജനവേദി താന്ന്യം മണ്ഡലം കമ്മിറ്റിയാണ് കത്തയക്കല്‍ സമരം നടത്തിയത്. സ്കൂള്‍ തുറന്ന് മൂന്നുമാസമായിട്ടും പാഠപുസ്തകം കിട്ടാത്തതാണ് സമരത്തിന് കുട്ടികളെ പ്രേരിപ്പിച്ചത്. തെരുവ് നായ് ആക്രമണം നേരിട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. ആന്‍േറാ തൊറയന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. ബെന്നി തട്ടില്‍, ഗീതദാസ്, ലോറന്‍സ്, റാനിഷ് കെ. രാമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.