എടവിലങ്ങ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെക്കാക്കും –എം.എല്‍.എ

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെകാക്കുമെന്നും അടുത്ത വര്‍ഷവും എസ്.എസ്.എല്‍.സിയില്‍ നൂറുശതമാനം വിജയം നേടിയാല്‍ ബസ് സമ്മാനമായി നല്‍കുമെന്നും ഇ.ടി.ടൈസണ്‍ എം.എല്‍.എ. എടവിലങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുന്നൂറോളം സ്വീകരണങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഏറ്റവും വിലമതിക്കുന്നത് താന്‍ പഠിച്ച ഈ വിദ്യാലയത്തിന്‍െറ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. ഷാഫി അധ്യക്ഷത വഹിച്ചു. നൗഷാദ് കൈതവളപ്പില്‍, എം.വി. ഇന്ദിര, അംബിക അശോകന്‍, കെ.കെ. രമേശ്ബാബു, എം.ജി. അനില്‍കുമാര്‍, സുമ, കെ.കെ. ഉണ്ണികൃഷ്ണന്‍, ലൈസ പ്രതാപന്‍, പ്രസന്ന ശിവദാസന്‍, എ.പി. ആദര്‍ശ്, പി.എസ്. അനില്‍കുമാര്‍, എ.ഇ.ഒ വി.പി. ശ്യാംഭവി, ഇ.വി. ജൂലിയറ്റ്, ആഷ്ലി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.