ചേര്‍പ്പ്: മയക്കുമരുന്നുകളും ലഹരി പദാര്‍ഥങ്ങളും എത്തിച്ചുകൊടുത്ത് വിദ്യാര്‍ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് സജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതലാളിത്ത, സാമ്രാജ്യത്തെ ശക്തികള്‍ ഇതിന്‍െറ പിന്നിലുണ്ടോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മൂന്നാമത് സി.ഒ. പൗലോസ് സ്മാരക പുരസ്കാരം മുതിര്‍ന്ന സി.പി.എം നേതാവും ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ.കെ. മാമക്കുട്ടിക്ക് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ മനസ്സ് ദുര്‍ബലപ്പെടുത്തി ജാതിമത വികാരം കുത്തിവെച്ച് ഭീകര പ്രവര്‍ത്തകരാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനെതിരെ സര്‍ക്കാറിനൊപ്പം അധ്യാപകരും രക്ഷാകര്‍ത്താക്കളും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍, ഗീതാ ഗോപി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, പി.കെ. ബിജു എം.പി, എന്‍.ആര്‍. ബാലന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. ശ്രീനിവാസന്‍ സ്വാഗതവും കണ്‍വീനര്‍ എ.എസ്. ദിനകരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.