പാവറട്ടി: ജലനിധിക്കായി പൊളിച്ചിട്ട റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട കാര്‍ 11 കെ.വി ട്രാന്‍സ്ഫോര്‍മറിലിടിച്ച് കാറും വൈദ്യുതി തൂണും തകര്‍ന്നു. തൂണ്‍ മറിഞ്ഞു വീഴാഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാവറട്ടി താമരപ്പിള്ള വളപ്പില്‍ ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. ആര്‍ക്കും പരിക്കില്ല. പാവറട്ടി സ്വദേശി പൂവ്വത്തിങ്കല്‍ മേജോയും കുടുബവും സഞ്ചരിച്ചിരുന്ന എര്‍ട്ടിഗ കാറാണ് അപകടത്തില്‍പെട്ടത്. തൃശൂര്‍ ഭാഗത്തുനിന്ന് പാവറട്ടിയിലേക്ക് വരുമ്പോഴാണ് അപകടം. എളവള്ളി പഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിക്കായി റോഡ് പൊളിച്ചതുമൂലം വാഹനാപകടങ്ങള്‍ക്ക് നിത്യസംഭവമാണ്. ഇതത്തേുടര്‍ന്ന് നിരവധി പ്രതിഷേധ സമരങ്ങള്‍ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. സൂചനബോര്‍ഡുകള്‍ സ്ഥാപിക്കാതെയാണ് പഞ്ചായത്ത് റോഡുകള്‍ പൈപ്പിടുന്നതിനായി പൊളിക്കുന്നത്. താമരവളപ്പിള്ളി റോഡില്‍ ചെറുഗുരുവായൂര്‍ അമ്പലം മുതല്‍ പുവ്വത്തൂര്‍ സെന്‍റര്‍വരെ റോഡ് യാത്രായോഗ്യമല്ലാതായിട്ട് മാസങ്ങളായി. ക്വാറി വേസ്റ്റ് നിറക്കുന്നതിനായി ആഴത്തില്‍ പൊളിച്ചിട്ടിരിക്കുന്നിടത്താണ് അപകടം സംഭവിച്ചത്. റോഡ് പൊളിച്ച് പൈപ്പിടുന്ന മുറക്ക് റോഡ് പുനര്‍നിര്‍മിക്കേണ്ട പൊതുമരാമത്തിന്‍െറ ഭാഗത്തുനിന്നും തണുത്ത പ്രതികരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.