തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാലിയേറ്റിവ് രംഗത്തേക്ക്

തൃശൂര്‍: ടി.എന്‍. പ്രതാപന്‍ പ്രസിഡന്‍റായ തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാലിയേറ്റിവ് പ്രവര്‍ത്തന രംഗത്തേക്ക്. ‘ഗാന്ധി സ്മാരക കെയര്‍ ആന്‍ഡ് ഷെയര്‍’ എന്ന പേരിലുള്ള സാന്ത്വന ചികിത്സാ സംരംഭത്തിലൂടെ ആണ്‍മക്കളില്ലാത്തവരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും നിരാലംബരുമായ 75 വയസ്സ് കഴിഞ്ഞവര്‍ക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം. ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി പ്രവര്‍ത്തനമാരംഭിക്കും. മരുന്ന്, വീട്ടിലത്തെി പരിചരണം, ആംബുലന്‍സ് സേവനം, ഭക്ഷണം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. ടി.എന്‍. പ്രതാപന്‍ ചെയര്‍മാനും പി.എ. അബ്ദുല്‍ ഗഫൂര്‍ സെക്രട്ടറിയുമായി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിക്കും. അവശരായ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗാന്ധി ഹരിത സമൃദ്ധി, യുവതീ-യുവാക്കള്‍ക്ക് സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്, വനിതകള്‍ക്ക് യോഗ, യുവാക്കള്‍ക്ക് കളരി പരിശീലനം എന്നിവ നടപ്പാക്കും. ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ദരിദ്രര്‍ക്ക് നിത്യോപയോഗ സാധന വിതരണവും ഗ്രാമോത്സവവും സംഘടിപ്പിക്കുമെന്നും ടി.എന്‍. പ്രതാപന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.