ചാവക്കാട്: എടക്കഴിയൂരില്‍ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഒരുമാസമായി പ്രതികരണമില്ളെന്ന് ആക്ഷേപം. എടക്കഴിയൂര്‍ വില്ളേജ് ഓഫിസര്‍ സ്ഥലം മാറിപ്പോയതോടെയാണ് ഇ-ഡിസ്ട്രിക്ട് സംവിധാനം അവതാളത്തിലായത്. പകരം വന്നയാള്‍ക്ക് താല്‍ക്കാലിക ചുമതലയായതിനാല്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പതിക്കേണ്ട ഡിജിറ്റല്‍ സിഗ്നേച്ചറും അനുവദിച്ചുകിട്ടിയിട്ടില്ല. ഒരുമാസമായി പുതിയ വില്ളേജ് ഓഫിസര്‍ ചുമതലയേറ്റിട്ട്. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഒരുമാസമായിട്ടും ലഭിക്കുന്നില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം വില്ളേജ് ഓഫിസിലത്തെി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നേരിട്ടുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയതായി ഓഫിസര്‍ ചുമതലയിലുള്ള ഇ.എ. ജോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.