ഗുരുവായൂര്‍: വൈ.എം.സി.എയുടെ മാധ്യമ പുരസ്കാരം ‘മാധ്യമം’ ഗുരുവായൂര്‍ ലേഖകന്‍ ലിജിത് തരകനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ടി.സി.വി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കായിക താരം കെ.എസ്. അനന്തു, ഡ്രീം വേള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ ബെന്നി തോമസ് എന്നിവര്‍ക്കും പുരസ്കാരം നല്‍കും. വൈ.എം.സി.എയുടെ കുടുംബ സംഗമത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. വൈ.എം.സി.എ റീജനല്‍ കണ്‍വീനര്‍ വി.വി. കുര്യാക്കോസിനെ ചടങ്ങില്‍ ആദരിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് കെ.ടി.ഡി.സി നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പുരസ്കാരം സമ്മാനിക്കും. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് കാരുണ്യ ഫണ്ടും നഗരസഭാ അതിര്‍ത്തിയിലെ സ്കൂളുകള്‍ക്കുള്ള പ്രഥമ ശുശ്രൂഷാ കിറ്റുകളുടെ വിതരണവും നടത്തും. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ വിവിധ പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. ഭവനരഹിതര്‍ക്ക് വീടുവെക്കാനായി റീജനല്‍ കണ്‍വീനര്‍ കുര്യാക്കോസ് സൗജന്യമായി വൈ.എം.സി.എക്ക് നല്‍കുന്ന മൂന്ന് സെന്‍റ് സ്ഥലത്തിന്‍െറ രേഖകളും ചടങ്ങില്‍ കൈമാറും. വൈ.എം.സി.എ പ്രസിഡന്‍റ് സി.ഡി. ജോണ്‍സണ്‍, സെക്രട്ടറി എം.വി. ജോണ്‍സണ്‍, ട്രഷറര്‍ ജോജു ഇ. ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.