കെ.എസ്.ആര്‍.ടി.സി റോഡില്‍ സ്ഥലം വീണ്ടും അളന്നു

ചാലക്കുടി: കെ.എസ്.ആര്‍.ടി.സി റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍െറ ഭാഗമായി വീണ്ടും സ്ഥലം അളന്ന് തിട്ടപ്പെടുത്തി. നേരത്തേ നടത്തിയ സര്‍വേയില്‍ അപാകതയുണ്ടെന്ന് കാണിച്ച് അഞ്ച് കെട്ടിടയുടമകള്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെട്ടിട ഉടമകളെ ബോധ്യപ്പെടുത്തി വീണ്ടും അളന്ന് തിട്ടപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും അളന്ന് തിട്ടപ്പെടുത്തി. കെ.കെ. ടവര്‍, പാപ്പൂസ് ഓപ്റ്റിക്കല്‍സ്, മെഡികെയര്‍, ഭാരത് എക്സ് റേ, സുരഭി തിയറ്റര്‍ എന്നിവരാണ് നേരത്തെ നടത്തിയ സര്‍വേ നടപടികളില്‍ അപാകതയുള്ളതായി കാണിച്ച് കോടതിയെ സമീപിച്ചത്. കെ.എസ്.ആര്‍.ടി.സി റോഡിന്‍െറ നവീകരണത്തിന്‍െറ ഭാഗമായി ഈ റോഡിലെ കൈയേറ്റങ്ങള്‍ ഒഴുപ്പിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി നടത്തിയ സര്‍വേയിലാണ് അപാകതകള്‍ ഉണ്ടെന്ന് കാണിച്ച് കെട്ടിട ഉടമകള്‍ കോടതിയെ സമീപിച്ചത്. തൃശൂരില്‍ നിന്നത്തെിയ ജില്ലാ സര്‍വേ സൂപ്രണ്ട് ആര്‍. ബാബുവിന്‍െറ നേതൃത്വത്തിലായിരുന്നു നടപടി. തഹസില്‍ദാര്‍ പി.കെ. ബാബു, പൊതുമരാമത്ത് വിഭാഗം അസി. എന്‍ജിനീയര്‍ പി.പി. റാബിയ, വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ. ജോജി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.