കുണ്ടുവകടവില്‍ കഞ്ചാവും മദ്യവും ഒഴുകുന്നു

പാവറട്ടി: കുണ്ടുവകടവില്‍ വന്‍തോതില്‍ കഞ്ചാവും മദ്യവും ഒഴുകുന്നു. കുണ്ടുവകടവ് പാലത്തിന് തെക്ക് നിര്‍മാണം പാതിവഴിയില്‍ നിലച്ച റിസോര്‍ട്ടാണ് ഇവയുടെ പ്രഭവകേന്ദ്രം. ദിവസവും പുലര്‍ച്ചെ ആറുമുതല്‍ ഇവിടെ കഞ്ചാവ് പുകയാന്‍ തുടങ്ങും. പിന്നാലെയാണ് മദ്യമത്തെുന്നത്. വിദ്യാര്‍ഥികളും യുവാക്കളുമാണ് ഉപഭോക്താക്കള്‍. പുഴയരികില്‍ അനുമതിയില്ലാതെ നിര്‍മിക്കാന്‍ ശ്രമിച്ചതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഉപേക്ഷിച്ചുപോയ റിസോര്‍ട്ടാണ് സാമൂഹികവിരുദ്ധരുടെ താവളമായത്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പുലര്‍ച്ചെ ആരംഭിക്കുന്ന വില്‍പനയും ഉപഭോഗവും അര്‍ധരാത്രി കഴിഞ്ഞാലും തുടരും. അതിരാവിലെ ഹെല്‍മറ്റ് ധരിച്ച് ബൈക്കുകളിലാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. തീരദേശ റോഡിന് സമീപമായതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പെടുകയുമില്ല. പൊലീസും ഈ വഴി വരാറില്ല. എറണാകുളം-ഗുരുവായൂര്‍ ഹൈവേയില്‍നിന്നും പുഴയുടെ മറുകരയില്‍നിന്നും നാലും അഞ്ചും സംഘങ്ങളായി തോണിയിലാണ് കഞ്ചാവ് വാങ്ങുന്നതിനും വലിക്കുന്നതിനുമായി ആളുകളത്തെുന്നത്. വിഷയം പലരും പലതവണ പാവറട്ടി പൊലീസിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. കഞ്ചാവ് കൊണ്ടുവന്ന് ഒളിപ്പിച്ചുവെച്ച ശേഷം കോഡുകളുപയോഗിച്ച് വിവരം കൈമാറുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.