കയ്പമംഗലം: കോടികള്‍ ചെലവിട്ട് മൂന്നര വര്‍ഷം മുമ്പ് ടാറിങ് നടത്തിയ ദേശീയപാത 17ല്‍ പല സ്ഥലങ്ങളിലും കുഴികള്‍ രൂപപ്പെട്ടു. ചേറ്റുവ മുതല്‍ കോട്ടപ്പുറം വരെയുള്ള ഭാഗത്തെ ടാറിങ്ങിന് ഒമ്പത് കോടി രൂപയാണ് ചെലവിട്ടിരുന്നത്. അഞ്ചുവര്‍ഷത്തെയെങ്കിലും ഗാരണ്ടി ലഭിക്കുംവിധം ഉറച്ച രീതിയില്‍ (ബിട്മിനസ് കോണ്‍ക്രീറ്റ്) 20.8 കോടിയുടെ ടാറിങ് പദ്ധതിയാണ് സമര്‍പ്പിച്ചതെങ്കിലും ആറുവരി ദേശീയപാത വരുമെന്ന കണക്കുകൂട്ടലില്‍ താല്‍ക്കാലിക രീതിയില്‍ (സെമി ടെന്‍സ് ബിട്മിനസ് കോണ്‍ക്രീറ്റ്) ചെയ്യാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. അതുകൊണ്ട് അവസാനമായി നടന്ന ടാറിങ്ങിന് ഒരുവര്‍ഷത്തെ ഗാരണ്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാലാവധി കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും പുതിയ ഒരു പദ്ധതിയും ദേശീയപാതക്കായി അധികൃതര്‍ തയാറാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.