ഗുരുവായൂര്‍: ഫ്ളാറ്റിലെ തീപിടിത്തത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് പൊള്ളലേറ്റു. തിരുവനന്തപുരം പൂജപ്പുരക്കടുത്ത് തമലം കേശവദാസ് റോഡില്‍ കെ. സദാശിവന്‍ നായര്‍ (80), ഭാര്യ സത്യഭാമയമ്മ (74) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പടിഞ്ഞാറേനട ചാവക്കാട് റോഡിലെ ഗണപതി ഭവന്‍ ഹോട്ടലിന് മുകളിലെ ഗുരുവായൂര്‍ അപ്പാര്‍ട്ട്മെന്‍റ്സിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിലെ ബി ആറ് ശ്രീവൈകുണ്ഠം ഫ്ളാറ്റിലായിരുന്നു സംഭവം. രാവിലെ എട്ടോടെയാണ് മുറിയില്‍നിന്ന് തീയും പുകയും കണ്ടത്. ഇതോടൊപ്പം പൊട്ടിത്തെറിയുമുണ്ടായി. ഗൃഹോപകരണങ്ങള്‍ റോഡിലേക്കും സമീപ സ്ഥലത്തേക്കും തെറിച്ചുവീണു. ജനലുകളും വാതിലുകളും തകര്‍ന്നനിലയിലാണ്. ഫ്ളാറ്റിലുണ്ടായിരുന്നവരും ഓടിയത്തെിയവരും ചേര്‍ന്നാണ് പൊള്ളലേറ്റവരെ പുറത്തത്തെിച്ചത്. ഇരുവരെയും ഫയര്‍ ഫോഴ്സ് മുതുവട്ടൂരിലെ രാജ ആശുപത്രിയിലത്തെിച്ചു. സദാശിവന്‍ നായര്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. സത്യഭാമയമ്മക്ക് 30 ശതമാനം പൊള്ളലേറ്റു. ഇരുവരെയും പൊള്ളലിന്‍െറ തീവ്രപരിചരണ വിഭാഗമുള്ള തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് ഗ്ളാസ് തകര്‍ത്തതിനിടെ ഫയര്‍ ഫോഴ്സ് ഡ്രൈവര്‍ ടി.പി. മഹേഷിന്‍െറ കൈക്ക് മുറിവേറ്റു. അഞ്ച് തുന്നല്‍ വേണ്ടിവന്നു. പാചകവാതക സിലിണ്ടറിന്‍െറ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. അധ്യാപകനായിരുന്ന സദാശിവന്‍ നായര്‍ ഏഴുവര്‍ഷം മുമ്പാണ് ഫ്ളാറ്റ് വാങ്ങിയത്. തിരുവനന്തപുരത്തും ഗുരുവായൂരിലുമായി താമസിക്കുന്ന ദമ്പതിമാര്‍ ഞായറാഴ്ചയാണ് എത്തിയത്. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. പ്രദീപ് കുമാര്‍, ലീഡിങ് ഫയര്‍മാന്‍ ജോസഫ് ആന്‍റണി, ഫയര്‍മാന്‍മാരായ ബി.ആര്‍. ബിജില്‍, ശ്രീനാഥ്, ടി.പി. മഹേഷ്, അബ്ദുല്ല, സിനില്‍, കെ.കെ. അഷ്റഫ്, ഇല്യാസ് അമീറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടെമ്പിള്‍ എ.എസ്.ഐ പി. അറുമുഖന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.