നാടിനെ തൊട്ടറിഞ്ഞ് ‘നാട്ടറിവ്’ ശില്‍പശാല

വാടാനപ്പള്ളി: നാട്ടറിവ് ദിനാചരണത്തിന്‍െറ ഭാഗമായി തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റ് നാടന്‍പാട്ട് കലാകാരന്മാരുമായി ഒത്തുകൂടി. പഴമക്കാര്‍ ചിട്ടപ്പെടുത്തിയ നാടന്‍ പാട്ടുകളും കൊയ്ത്തുപാട്ടുകളും പാളത്തൊപ്പിയും ഓലക്കുടയും ഉറിയും ഉലക്കയും വിത്തുപെട്ടിയും വിദ്യാര്‍ഥികള്‍ അനുഭവിച്ചറിഞ്ഞു. വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും നാടന്‍കലാരൂപങ്ങളിലൂടെ നാട്ടറിവ് പകര്‍ന്നുനല്‍കുന്ന തൃശൂര്‍ ‘ജനനയന’യുടെ കലാകാരന്മാരായ അഡ്വ. വി.ഡി. പ്രേം പ്രസാദ്, ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, ഭവ്യശ്രീ അക്കിക്കാവ്, ബിന്ദു ചേലക്കര, അജു ഒരുമനയൂര്‍, സുവനേഷ് പട്ടാമ്പി, സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഫോക്ലോര്‍ വിരുന്ന് ഒരുക്കിയത്. കവി പി.എന്‍. ഗോപീകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.എ. ബാബു, പി.ടി.എ പ്രസിഡന്‍റ് ജുബുമോന്‍ വാടാനപ്പള്ളി, കെ.വി. അലീഷ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വളന്‍റിയര്‍മാരായ എം.പി. ഗായത്രി, ടി.ബി. ജ്യോതി, എന്‍.ജെ. ജ്വാല, പി.എ. അപര്‍ണ, പി.എസ്. ഹസ്ന , മുഹമ്മദ് ഇര്‍ഷാദ്, സാല്‍വിന്‍ തോമസ് , മുഹമ്മദ് ഷിഹാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.