തൃശൂര്‍: ഗതാഗതക്കുരുക്ക് ഒടുവില്‍ ജില്ലാ ഭരണകൂടത്തിനും കോര്‍പറേഷന്‍ അധികൃതര്‍ക്കും ബോധ്യപ്പെട്ടു. പലതവണ പൊലീസ് ആവശ്യപ്പെട്ടിട്ടും കുരുക്കഴിക്കാനുള്ള നടപടികള്‍ ജനവിരുദ്ധമാവുമെന്ന് കരുതി പിന്നാക്കം പോയവര്‍ ഒടുവില്‍ പരിശോധനക്ക് മുന്നോട്ടുവന്നു. ഓണ നാളുകളിലേക്ക് കടന്നതോടെ നഗരത്തില്‍ കുരുക്ക് മുറുകി തുടങ്ങിയിട്ടുണ്ട്. അതിനൊത്ത് യാത്രക്കാരുടെ പ്രതിഷേധവും. ഇതോടെയാണ് ഗതാഗത പരിശോധനക്ക് ഇറങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ആറുവരെ മേയറും ഡെപ്യൂട്ടിമേയറും പൊലീസ് അസി.കമീഷണറും അടങ്ങുന്ന ഗതാഗത പരിഷ്കരണ സമിതിയിലെ എല്ലാ അംഗങ്ങളും റോഡ് പരിശോധന നടത്തും. അതിനുശേഷം സമഗ്രമായ നയത്തില്‍ ഊന്നിയുള്ള ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നഗരത്തെ പൂര്‍ണമായും അഴിച്ചു പണിയുന്ന സമഗ്ര ട്രാഫിക് പരിഷ്കാരത്തിന് പൊലീസിന് നേരത്തെ തന്നെ ആലോചനയുണ്ട്. വാഹനപ്പെരുപ്പവും,അശാസ്ത്രീയ ഗതാഗത സംവിധാനത്തിലും പൊറുതിമുട്ടുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിച്ചെടുക്കുകയാണ് ലക്ഷ്യം. കലക്ടര്‍ക്കും, കോര്‍പറേഷനും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് വെള്ളിയാഴ്ചട്രാഫിക് പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. ശേഷം ട്രാഫിക് പരിഷ്കാരത്തിന് ഉടന്‍ യോഗം ചേരും. വിവിധ പ്രകടനങ്ങളും, പൂരം, പുലിക്കളി പോലുള്ള ആഘോഷങ്ങള്‍ക്കും സ്വരാജ് റൗണ്ട് നിയന്ത്രിച്ചും, അപ്പോള്‍ മാത്രം നടപ്പാക്കുന്ന വണ്‍വേ പോലുള്ള നടപടികളിലുമാണ് നിലവിലുള്ള പരിഷ്കാരം. പാട്ടുരായ്ക്കല്‍, എം.ജി.റോഡ്, പോസ്റ്റോഫിസ് റോഡ് തുടങ്ങിയ ചില റോഡുകളില്‍ പൊലീസ് നടപ്പാക്കിയ വണ്‍വേ പരിഷ്കാരങ്ങളോട് കടുത്ത എതിര്‍പ്പുയര്‍ന്നതോടെ നടപടി ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ സ്വരാജ് റൗണ്ടില്‍ വലതു വശത്തെ പാര്‍ക്കിങ് സംവിധാനം ഇടതുവശത്തേക്ക് മാറ്റിയ പൊലീസ് നടപടി ഏറെ പ്രശംസ പിടിച്ചു പറ്റി. ഇതിന്‍െറ തുടര്‍ച്ചയായാണ് പൊലീസ് ആക്ഷേപങ്ങളില്ലാത്ത വിധമുള്ള മറ്റൊരു ഗതാഗത പരിഷ്കരണത്തിന് പദ്ധതി ആലോചിക്കുന്നത്. നേരത്തെ ദേശീയ ഗെയിംസിന്‍െറ ഭാഗമായി നഗരത്തിലെ സമഗ്ര ഗതാഗത പരിഷ്കാരത്തിന് പൊലീസ് പദ്ധതി തയാറാക്കിയിരുന്നു. നഗരത്തിലത്തെും മുമ്പ് തന്നെ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും, നഗരത്തിലേക്കുള്ള അനാവശ്യ വാഹനങ്ങളുടെ പ്രവേശം തടഞ്ഞും പാര്‍ക്കിങ് സൗകര്യവുമൊരുക്കിയതായിരുന്നു പദ്ധതി. എന്നാല്‍ കോര്‍പറേഷന്‍, ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഓട്ടോ-ടാക്സി, ബസ് തൊഴിലാളികള്‍ അടക്കമുള്ളവരെ വിളിച്ചു ചേര്‍ത്തും പൊതുജനാഭിപ്രായം തേടനാവാത്തതിനാല്‍ പദ്ധതി വെളിച്ചം കണ്ടില്ല. പിന്നീട് കള്‍ച്ചറല്‍ ട്രാഫിക് സിറ്റിയെന്ന ആശയം മുന്നോട്ടുവെച്ചുവെങ്കിലും നടന്നില്ല. നഗരത്തിലെയും അനുബന്ധ മറ്റു പ്രധാന റോഡുകളിലേയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് സമഗ്ര ഗതാഗത പരിഷ്കാരം കൊണ്ട് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.