തൃശൂര്‍: നെല്‍കൃഷിക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ വിത്തുബാങ്ക് രൂപവത്കരിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. നെല്ലിന്‍െറ ഉല്‍പാദന മികവിനും പരിപാലനത്തിനുമായി ഈ വര്‍ഷം നെല്ല് വര്‍ഷമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനും കൃഷിവകുപ്പും സംഘടിപ്പിച്ച ജില്ലാതല കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കര്‍ഷക അവാര്‍ഡ് തുക വര്‍ധിപ്പിക്കും. അടുത്ത വര്‍ഷം മുതല്‍ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുവഴി നെല്ലിന്‍െറ സംഭരണ വില നല്‍കും. പലിശരഹിത വായ്പ നല്‍കും. സമ്മിശ്ര കര്‍ഷകനായ വി.എ.രാമദാസന്‍, മുതിര്‍ന്ന കര്‍ഷകവനിത കോട്ടിയാട്ടില്‍ കല്യാണി എന്നിവരെ ആദരിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. മികച്ച കൃഷി വിദ്യാലയം, മികച്ച കര്‍ഷക വിദ്യാര്‍ഥി, മികച്ച പി.ടി.എ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി സമ്മാനിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ജേക്കബ് പുലിക്കോട്ടില്‍, എം.എല്‍.റോസി, എം.ആര്‍.റോസിലി, പി.സുകുമാരന്‍, വത്സല ബാബുരാജ്, കൗണ്‍സിലര്‍മാരായ അഡ്വ.എം.കെ. മുകുന്ദന്‍, എം.എസ്. സമ്പൂര്‍ണ, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എ.പ്രസാദ്, കോര്‍പറേഷന്‍ സെക്രട്ടറി കെ.എം. ബഷീര്‍, കാര്‍ഷിക വികസന സമിതിയംഗം എം.വിജയന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അജിത വിജയന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ.സുധ, പ്രഫ.കെ.ഇ. ഉഷ എന്നിവര്‍ സംസാരിച്ചു. വി.എ രാമദാസന്‍( സമ്മിശ്ര കര്‍ഷകന്‍), കല്യാണി(പ്രായംകൂടിയ കര്‍ഷകവനിത), കെ.എസ്. ബാലകൃഷ്ണന്‍ (നെല്‍ കര്‍ഷകന്‍), കെ.സി.ജോണ്‍സണ്‍ (കേര കര്‍ഷകന്‍), വി.ജി.സന്തോഷ് (യുവ കര്‍ഷകന്‍), വി.യു.ജോയ് (പച്ചക്കറി കര്‍ഷകന്‍), ത്രേസ്യാമ്മ (കര്‍ഷകവനിത), പി.കെ.സുബ്രഹ്മണ്യന്‍ (കര്‍ഷകന്‍- പട്ടികജാതി വിഭാഗം) ജോര്‍ജ് കുരുതുകുളങ്ങര(ക്ഷീര കര്‍ഷകന്‍), എ.ഐ.രാമചന്ദ്രന്‍ (ജൈവ കര്‍ഷകന്‍), റീത്ത ദാസ് (പുഷ്പകൃഷി), ലീന ജെയിംസ് (മട്ടുപ്പാവ് കൃഷി), സെന്‍റ് പോള്‍ പബ്ളിക് സ്കൂള്‍ കുരിയച്ചിറ(മികച്ച വിദ്യാലയം), രാഹുല്‍ (മികച്ച വിദ്യാര്‍ഥി), ഗവ. യു.പി സ്കൂള്‍ ഒളരിക്കര (മികച്ച പി.ടി.എ) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.