കടവി രഞ്ജിത്തിനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ വാങ്ങി

തൃശൂര്‍: പൊലീസിനെയും വ്യാപാരിയെയും ആക്രമിച്ച കടവി രഞ്ജിത്തിനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വ്യാഴാഴ്ച തെളിവെടുക്കും. മൂന്നുദിവസ¤ത്തേക്കാണ് കസ്റ്റഡിയില്‍ ലഭിച്ചത്. നഗരത്തിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് കടവി രഞ്ജിത്തും സഹായികളുമുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍നിന്ന് വടിവാളും നാടന്‍ ബോംബ് ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെടുത്തു. ഗുണ്ടാത്തലവന്‍ മാറ്റാപുറം പൂളാക്കല്‍ കടവി രഞ്ജിത്ത്(37), സംഘാംഗങ്ങളായ വരന്തരപ്പിള്ളി പറമ്പന്‍ മനോജ്(38), നടത്തറ കാച്ചേരി കനാലിന് സമീപം പൈനാടത്ത് സിജോ(29) നടത്തറ പള്ളിപ്പറമ്പില്‍ നെല്‍സണ്‍(22) ജിയോ, നിനോ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഗീവര്‍, കുട്ടി പ്രിന്‍സ്, തൊമ്മന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഒമ്പതുപേരെ കൂടി കിട്ടാനുണ്ട്. കഴിഞ്ഞ ആഴ്ച രണ്ടിടങ്ങളിലുണ്ടായ നാടന്‍ ബോംബേറിന് പിന്നാലെ, തൃശൂരില്‍ പൊലീസിന് നേരെയും സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. വടിവാളും, കത്തിയുമായി ഗുണ്ടാസംഘത്തിന്‍െറ ഏറ്റുമുട്ടലില്‍ എസ്.ഐ ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. എ.സി.പി ഷാഹുല്‍ ഹമീദ്,വെസ്റ്റ് സി.ഐ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.