കുന്നംകുളത്തെ ബി.ജെ.പിയില്‍ വിഭാഗീയത പൊട്ടിത്തെറിയില്‍ കലാശിച്ചു

കുന്നംകുളം: നിയോജക മണ്ഡലത്തില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ പേരില്‍ നഗരസഭ വനിത കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയുമായ ഗീത ശശി പാര്‍ട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് അംഗ സ്ഥാനം രാജിവെച്ചു. ഇതുസംബന്ധിച്ച് ജില്ലാ പ്രസിഡന്‍റ് നാഗേഷിന് രാജിക്കത്ത് നല്‍കി. നിയോജക മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കുന്നതിനെ ചൊല്ലി മാസങ്ങളായി ബി.ജെ.പിയില്‍ ഉയര്‍ന്നുവന്ന ചേരിതിരിഞ്ഞുള്ള ഇടപെടലാണ് പ്രധാന ഭാരവാഹികളുടെ രാജിയില്‍ എത്തിയത്. നഗരസഭയില്‍ ബി.ജെ.പി അംഗങ്ങളായ ഏഴുപേര്‍ രണ്ടുതട്ടിലാണ്. നിയോജക മണ്ഡലം പ്രസിഡന്‍റ് പദവിക്കുവേണ്ടി കഴിഞ്ഞ നഗരസഭ ഭരണസമിതിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ പിടിമുറുക്കിയിരുന്നെങ്കിലും ഒടുവില്‍ രണ്ട് ഗ്രൂപ്പുകാരെയും മാറ്റി ആര്‍.എസ്.എസിന് ആഭിമുഖ്യമുള്ള ഹിന്ദു ഐക്യവേദി ഭാരവാഹിയെ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റാക്കുകയായിരുന്നു. ഇതോടെ വിഭാഗീയത ശക്തമായി. ഇത്തരം നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ളെന്ന് ഗീത ശശി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നിരവധി പ്രാദേശിക നേതാക്കള്‍ രാജിക്കായി ഒരുങ്ങിയതായി അറിയുന്നു. ജില്ലാ നേതൃത്വത്തിന്‍െറ നിലപാടില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നാണ് നേതാക്കളുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.