ചാവക്കാട്: കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എ. ഐഷ മുഖ്യാതിഥിയായി. ചാവക്കാട് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ വെളുത്തേടത്ത്, ബ്ളോക് പഞ്ചായത്തംഗങ്ങളായ ആലത്തയില്‍ മൂസ, ജസീറ നസീര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എസ്. ഭാസ്കരന്‍, ജാസ്മിന്‍ സഹീര്‍, ആബിദ സഹദ്, അംഗങ്ങളായ യു.എം. ഫാരിഖ്, ഹസീന സൈനുദ്ദീന്‍, കൃഷി ഓഫിസര്‍ കെ. സിന്ധു എന്നിവര്‍ സംസാരിച്ചു. പുന്നയൂര്‍: പഞ്ചായത്തില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഉമര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.പി. ബഷീര്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഐ.പി. രാജേന്ദ്രന്‍, സീനത്ത് അഷറഫ്, പഞ്ചായത്തംഗങ്ങളായ മൂത്തേടത്ത് അഷറഫ്, എം.കെ. ഷഹര്‍ബാന്‍, മുനാഷ്, ഉമര്‍ അറക്കല്‍, കൃഷി ഓഫിസര്‍ ആര്‍. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. കടപ്പുറം: പഞ്ചായത്തില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എം. മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ദീന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മൂക്കന്‍ കാഞ്ചന, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഡി. വീരമണി, കൃഷി അസി. ഓഫിസര്‍ കെ. വത്സല എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ റഷീദ് കുരിക്കളകത്ത് മമ്പറത്ത്, മോഹനന്‍ കാക്കശേരി, മാട്, ആനാംകടവില്‍ ഫാറൂഖ് ഹാജി, ആലുങ്ങല്‍ സതീഭായി, പുത്തന്‍ പുരയില്‍ കുഞ്ഞുമുഹമ്മദ്, വിദ്യാര്‍ഥി കര്‍ഷകനായ പാര്‍ത്ഥിവ്, ചാലില്‍ അലാവുദ്ദീന്‍, ആലുങ്ങല്‍ രാജാമണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തൊയക്കാവ്: ആര്‍.സി യു.പി സ്കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു. തൊയക്കാവ് ഗ്രാമത്തിലെ കര്‍ഷകനായ ഇ.ഡബ്ള്യു. ബാബുവിനെ പൊന്നാടയണിയിച്ചു. സ്കൂളില്‍ കറിവേപ്പിന്‍തൈ നട്ട് മാനേജര്‍ ഫാ. ജേക്കബ് തച്ചറാട്ടില്‍ ജൈവവൈവിധ്യ പാര്‍ക്കിന് തുടക്കം കുറിച്ചു. കാര്‍ഷിക പതിപ്പ് തയാറാക്കല്‍, ക്വിസ്, പ്രബന്ധം എന്നിങ്ങനെ പരിപാടികള്‍ കുട്ടികള്‍ക്കായി നടത്തി. പി.ടി.എ പ്രസിഡന്‍റ് രാജി ഷാജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഒ.എല്‍. ജോസ് സ്വാഗതവും സി.എല്‍. ഒൗസേപ്പ് നന്ദിയും പറഞ്ഞു. പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍െറ നേതൃത്വത്തില്‍ കര്‍ഷക ദിനമാചരിച്ചു. സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍െറ വെബ്സൈറ്റ് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രതി എം. ശങ്കര്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ എം.പി ആദരിച്ചു. കൃഷി ഓഫിസര്‍ എം.കെ. അനിത നേതൃത്വം നല്‍കി. പാവറട്ടി സെന്‍റ് ജോസഫ്സ് എല്‍.പി സ്കൂളിലെ കര്‍ഷകദിനം പി.ടി.എ പ്രസിഡന്‍റ് ബൈജു ലൂയിസ് ഉദ്ഘാടനം ചെയ്തു. മികച്ച മട്ടുപ്പാവ് കര്‍ഷകക്കുള്ള അവാര്‍ഡ് ലഭിച്ച സ്കൂളിലെ വിദ്യാര്‍ഥിനി വൈഷ്ണവിയുടെ മാതാവ് ശകുന്തള നാരായണനെ കൃഷി ഓഫിസര്‍ കെ. ബിന്ദു ആദരിച്ചു. പച്ചക്കറിത്തൈ വിതരണം മാനേജര്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷക വിദ്യാലയത്തിനുള്ള അവാര്‍ഡ് പ്രധാനാധ്യാപകന്‍ കെ.ജെ. ബാബു ഏറ്റുവാങ്ങി. ജെസി ലോറന്‍സ്, സി.ഒ. റെജി, ഇ.ജെ. ലൂസി എന്നിവര്‍ സംസാരിച്ചു. പന്നിത്തടം: ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ളീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കര്‍ഷക ദിനാചരണം കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുഗിജ സുമേഷ് ഷനില്‍ മാധവനെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. മിഷന്‍ ബനാനയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ആര്‍.എം. ബഷീര്‍ നിര്‍വഹിച്ചു. കടങ്ങോട് കൃഷിവകുപ്പ് അസി.ഓഫിസര്‍ ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ബീന ഉണ്ണി, സ്റ്റാഫ് സെക്രട്ടറി എ.വി. ഗഫൂര്‍, ശാന്ത, വഹാബ്, ഫാത്വിമ, രമ്യ എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍: കര്‍ഷക ദിനാചരണത്തിന്‍െറ ഭാഗമായി നഗരസഭയിലെ 15 കര്‍ഷകരെ ആദരിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ദിനാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിര്‍മല കേരളന്‍, സുരേഷ് വാര്യര്‍, എം. രതി, ഷൈലജ ദേവന്‍, ആര്‍.വി. അബ്ദുല്‍ മജീദ്, ഗുരുവായൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ് കളത്തില്‍ വത്സന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഫീല്‍ഡ് ഓഫിസര്‍ മാട്ടായ രവീന്ദ്രന്‍ ക്ളാസെടുത്തു. എം.വി. വൈദ്യനാഥന്‍, അബ്ദുല്‍ വഹാബ് കാരക്കാട്, സൈനബ മുഹമ്മദ്, കെ. സേതുമാധവന്‍, കെ. ശങ്കരന്‍, എം. ബാലന്‍, എ.എസ്. വത്സലന്‍, ജോസ് ചീരന്‍, റോസിലി തോമസ്, രാധ സുബ്രഹ്മണ്യന്‍, കൊങ്ങണംവീട്ടില്‍ മുത്തുണ്ണി, സിജു ഫ്രാന്‍സിസ്, സാറാമണി ചൊവ്വല്ലൂര്‍, പി.കെ. ഹരിദാസ്, ടി.കെ. സുരേഷ് എന്നീ കര്‍ഷകരെയാണ് ആദരിച്ചത്. കുന്നംകുളം: കര്‍ഷകദിനത്തിന്‍െറ ഭാഗമായി കുന്നംകുളം ആര്‍.എസ്.എസ്.ആര്‍.വി.എം.ജി സ്കൂളില്‍ കാര്‍ഷിക വിത്തുകളുടെ പ്രദര്‍ശനവും ബോധവത്കരണ ക്ളാസും നടത്തി. കര്‍ഷകന്‍ കുഞ്ഞുമോനെ ആദരിച്ചു. പച്ചക്കറി കൃഷി പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വി. ഗീത, ബിന്നി എന്നിവര്‍ നേതൃത്വം നല്‍കി. പോര്‍ക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകദിനാഘോഷം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഓമന ബാബു അധ്യക്ഷത വഹിച്ചു. ഏഴ് കര്‍ഷകരെയും കുടുംബശ്രീ ഗ്രൂപ്പിനെയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. സുമതി, കെ.എ. ജ്യോതിഷ്, ദേവദാസ്, കെ.എം. നാരായണന്‍, ജിഷ ശശി, ഷൈലജ, എം.എസ്. പോള്‍, കെ.വി. ജയപ്രകാശ്, സി.ജി. രഘുനാഥ്, എന്‍. രാധാകൃഷ്ണന്‍, ഇ. ജയശ്രീ, കെ.പി. രാധിക, ജോസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കുന്നംകുളം നഗരസഭയും കുന്നംകുളം ആര്‍ത്താറ്റ് കൃഷിഭവനുകളും സംയുക്തമായി നടത്തിയ കര്‍ഷകദിനാഘോഷം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 16 കര്‍ഷകരെ ആദരിച്ചു. വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, ഗീത ശശി, കെ.കെ. മുരളി, സുമ ഗംഗാധരന്‍, എ.വി. ഷാജി, മിഷ സെബാസ്റ്റ്യന്‍, ബിന്ദു സി. ബേബി, സോമന്‍ ചെറുകുന്ന്, ജയ്സിങ് കൃഷ്ണന്‍, കെ.എ. അസീസ്, സി.വി. ബേബി, വേലായുധന്‍ മാസ്റ്റര്‍, സജികുമാര്‍, സി. സുധീര്‍, എം.എസ്. സുഗുണന്‍, പി.കെ. മുഹമ്മദ്, പിയൂസ് വാഴപ്പിള്ളി, സി.ആര്‍. സുനില്‍, അബ്ദുറഹ്മാന്‍ വി.എം, ഇ.കെ. രാധാകൃഷ്ണന്‍, പി.എ. ശശികുമാര്‍, ഗംഗാദത്തന്‍, കെ.എം. സാദിഖ്, കെ.എം. പ്രേമന്‍, ടീസമ്മ തോമസ് എന്നിവര്‍ സംസാരിച്ചു. വടക്കേക്കാട്: പഞ്ചായത്ത് കര്‍ഷകദിനാചരണം കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എ. ആയിശ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മര്‍ മുക്കണ്ടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.എം.കെ. നബീല്‍, ഭരണ സമിതി അംഗങ്ങള്‍, കൃഷിഓഫിസര്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായ സുകുമാരന്‍ വടാശേരി, ഗ്രേസ് വില്‍സന്‍, ഫൈസല്‍ വെന്തനാട്ടയില്‍, അബൂബക്കര്‍ വാളങ്ങാട്ടില്‍, സജീവ് കുന്നുകാട്ടില്‍, കെ.പി. സക്കീര്‍ എന്നിവരെ ആദരിച്ചു. വൈലത്തൂര്‍ സെന്‍റ് ഫ്രാന്‍സിസ് യു.പി സ്കൂള്‍ മികച്ച കൃഷിക്കുള്ള അവാര്‍ഡ് നേടി. എസ്.എസ്.എല്‍.സി, പ്ളസ്ടു മുഴുവന്‍ എപ്ളസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. അക്വാപോണിക്സ് കര്‍ഷകന്‍ അബ്ദുറഷീദ് കൃഷിരീതിയെ കുറിച്ച് ക്ളാസെടുത്തു. കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കര്‍ഷകദിനം വിദ്യാര്‍ഥി കര്‍ഷക അവാര്‍ഡ് ജേതാവ് കെ.പി. രാഹുല്‍ മാലിമുളകിന്‍ തൈ പ്രധാനാധ്യാപകന്‍ കെ.ബി. സുധീന്ദ്രരാജന് കൈമാറി ഉദ്ഘാടനം ചെയ്തു. കൃഷി ക്ളബ് കണ്‍വീനര്‍ സുനിത, ഹസീന എന്നിവര്‍ സംസാരിച്ചു. ഒരുമനയൂര്‍: പഞ്ചായത്ത് കൃഷിഭവന്‍െറ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനം കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ വി.എം. രമ്യ, ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ദീന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ആഷിത, ബ്ളോക് പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരം അധ്യക്ഷന്‍ എം.എ. അബൂബക്കര്‍ ഹാജി, ബ്ളോക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം കമ്മിറ്റി അധ്യക്ഷന്‍ മുസ്താഖ് അലി, പഞ്ചായത്തംഗങ്ങളായ ജാസിറ ജംഷീര്‍, കെ.കെ. ജ്യോതി, പി.പി. മൊയ്നുദ്ദീന്‍, കെ.വി. രവീന്ദ്രന്‍, പി.കെ. അലി, സിന്ധു അശോകന്‍, ലീന സജീവന്‍, ഷൈനി ഷാജി, ബ്ളോക്കംഗം ടി.സി. ചന്ദ്രന്‍, സര്‍വിസ് സഹകരണസംഘം പ്രസിഡന്‍റ് കെ. ആറ്റക്കോയ തങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ഇ.എ. രാജന്‍, വെറ്ററിനറി സര്‍ജന്‍ പി.ടി. സന്തോഷ്, എ.വി. മൊയ്തുണ്ണിക്കുട്ടി, എ.വി. മൊയ്തു, കെ.എസ്. മിനി എന്നിവര്‍ സംസാരിച്ചു. കര്‍ഷകരെ ആദരിച്ചു. ഇസ്ലാമിക് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് വളന്‍റിയേഴ്സ് കര്‍ഷകദിനമാചരിച്ചു. മികച്ച ജൈവ കര്‍ഷക അറക്കല്‍ അബ്ദുല്‍ഖാദറിന്‍െറ ഭാര്യ നൂര്‍ജഹാനെ ആദരിച്ചു. എന്‍.എസ്.എസ് പ്രോഗാം ഓഫിസര്‍ നിഷ ഫ്രാന്‍സിസ് പൊന്നാടയണിയിച്ചു. സജാദ്, സിദ്ദീഖുല്‍ അക്ബര്‍, ഇസ്മായില്‍ സാനന്ത്, അതുല്‍ കൃഷ്ണ, നബീല്‍, റഹീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഒരുമനയൂര്‍ ഇസ്ലാമിക് വി.എച്ച്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കര്‍ഷകദിനാചരണ ചടങ്ങില്‍ കമറുന്നിസ, മുഹമ്മദ് യാസിന്‍ എന്നിവരെ ആദരിച്ചു. കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു. കൃഷി ഓഫിസര്‍ വി.എം. രമ്യ, പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ്, കണ്‍വീനര്‍ പി.എം. റംല, ലിനറ്റ് ഡേവീസ്, സി.വി. വിന്‍സെന്‍റ്, എം. രജിനി, സുഹറാബീവി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.