കുന്നംകുളം: നാലുവയസ്സുകാരി മകളുമൊത്ത് കഴിഞ്ഞിരുന്ന വീട്ടമ്മയുടെ ടാര്‍പ്പായ മേല്‍ക്കൂരയിട്ട വീട് തകര്‍ത്തു. ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്തുതര്‍ക്കത്തില്‍ ആനായ്ക്കലില്‍ താമസിച്ചിരുന്ന സജീവിന്‍െറ ഭാര്യ സാവിത്രിയുടെ വീടാണ് തകര്‍ത്തത്. സാവിത്രി നാലമ്പലദര്‍ശനത്തിന് പോയ സമയത്ത് ഭര്‍തൃസഹോദരനാണ് വീട് തകര്‍ത്തത്. പട്ടാമ്പിയിലാണ് സാവിത്രി താമസിച്ചിരുന്നത്. 2012ല്‍ ഭര്‍ത്താവ് സജീവിനൊപ്പം ആനായ്ക്കലില്‍ എത്തി. 2013ല്‍ സജീവ് മരിച്ചതോടെ ഇവര്‍ തീര്‍ത്തും അനാഥാവസ്ഥയിലായി. അടച്ചുറപ്പും സുരക്ഷിതത്വവുമില്ലാത്ത വീട്ടില്‍ നാട്ടുകാരുടെ കാരുണ്യത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ജില്ലാ ഭരണകൂടത്തിന്‍െറ സഹായം തേടിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചില്ല, വീടുനിര്‍മാണത്തിന് നഗരസഭ സഹായിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും ഉണ്ടായില്ല. കഴിഞ്ഞ ദിവസം നാലമ്പലദര്‍ശനം കഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലത്തെിയപ്പോഴായിരുന്നു തകര്‍ന്നുവീഴാറായ ചുമരുകളില്‍ വലിച്ചുകെട്ടിയിരുന്ന ടാര്‍പായ മേല്‍ക്കൂര വലിച്ചുകീറി നശിപ്പിക്കുകയും, അകത്തുണ്ടായിരുന്ന അലമാരയും സാധനസാമഗ്രികള്‍ പുറത്തെറിഞ്ഞ് നശിപ്പിച്ച നിലയിലും കണ്ടത്. താമസിക്കാനുള്ള സൗകര്യങ്ങളും ഇല്ലാതായതോടെ സാവിത്രിയും മകള്‍ അരുഷിമയും തെരുവിലേക്കിറങ്ങി, പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലത്തെി പുലരുവോളം ഇവിടെയാണ് കഴിഞ്ഞത്. പരാതി സ്വീകരിച്ച് ഭര്‍തൃസഹോദരനെ വിളിച്ചുവരുത്തിയുള്ള ചര്‍ച്ചയില്‍, രണ്ട് ദിവസത്തിനകം തകര്‍ത്തതെല്ലാം പഴയപടിയാക്കി നല്‍കാമെന്ന് അറിയിച്ചതായി സാവിത്രി പറയുന്നു. പൊലീസ് നിര്‍ബന്ധത്തില്‍ സുഹൃത്തിന്‍െറ ഭാര്യ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ സാവിത്രിയും മകള്‍ അരുഷിമയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.