സ്വകാര്യ കമ്പനിയുടെ അനധികൃത ടവര്‍ നിര്‍മാണം

കയ്പമംഗലം: ജനത്തിരക്കേറിയ പെരിഞ്ഞനം സെന്‍ററിലെ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മാണം തുടരുന്നു. നിര്‍മാണം നിര്‍ത്താന്‍ പഞ്ചായത്ത് യോഗത്തില്‍ ഐകകണ്ഠ്യേന തീരുമാനം എടുത്തെങ്കിലും സ്റ്റോപ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ളെന്ന നിലപാടിലായിരുന്നു പ്രസിഡന്‍റ് കെ.കെ. സചിത്ത് . ജനകീയ പ്രക്ഷോഭത്തിലൂടെയും കോടതി നടപടിയിലൂടെയും മാത്രമേ ടവര്‍ നിര്‍മാണം നിര്‍ത്താനാകൂ. അല്ളെങ്കില്‍ നിര്‍മാണം തടയാനാകില്ളെന്ന് പ്രസിഡന്‍റിന്‍െറ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലാണ് സ്വകാര്യ കമ്പനി ടവര്‍ നിര്‍മാണത്തിന് അനുമതി തേടിയത്. ഭരണസമിതി ഇക്കാര്യത്തില്‍ ഉചിതമായ നടപടി എടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാല്‍, സെക്രട്ടറി ഭരണസമിതിയെ അറിയിക്കാതെ ടവറിന് അനുമതി നല്‍കുകയായിരുന്നുവത്രേ. ഇതോടെ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം, ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ച സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന തീരുമാനത്തില്‍നിന്ന് കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ പിന്മാറി. ടവര്‍ നിര്‍മാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തത്തെിയതോടെയാണ് ഭരണസമിതി അടിയന്തരമായി യോഗം വിളിച്ചുകൂട്ടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് പെരിഞ്ഞനം ഗവ. യു.പി സ്കൂളിന്‍െറയും പഞ്ചായത്ത് ഓഫിസിന്‍െറയും ഇടയില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ ടവര്‍ നിര്‍മാണം തകൃതിയായി നടന്നുകൊണ്ടിരുന്നത്. കെട്ടിടത്തിന് മുകളിലായതിനാല്‍ നിര്‍മാണം ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. നേരത്തേ രണ്ടിടത്ത് ടവര്‍ നിര്‍മാണത്തിന് അപേക്ഷ വന്നിരുന്നെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല. അഞ്ചമ്പലത്ത് വീട്ടമ്മമാര്‍ സമരം ചെയ്തതോടെ സ്വകാര്യ കമ്പനി നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചുപോവുകയും ചെയ്തു. സ്കൂളുകളുടെ നിശ്ചിത ദൂരപരിധിയില്‍ ടവറുകള്‍ പാടില്ളെന്ന ചട്ടംപോലും പാലിക്കപ്പെട്ടില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.