തൃശൂര്‍: ദേശീയപാത പാലിയേക്കര ചുങ്കപ്പാതയില്‍ നിയമലംഘനം പതിവാകുന്നു. കൂടുതല്‍ വാഹനങ്ങള്‍ വരിയിലുണ്ടെങ്കില്‍ ടോള്‍ പരിക്കാതെ കടത്തിവിടണമെന്ന നിയമമാണ് പാലിയേക്കരയില്‍ ലംഘിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ടോള്‍പ്ളാസയിലെ അഞ്ചുട്രാക്കുകളിലും 25ല്‍ അധികം വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ വാഹനങ്ങളില്‍നിന്നെല്ലാം പണം വാങ്ങിത്തന്നെയാണ് അധികൃതര്‍ കടത്തിവിട്ടത്. ഇതുമൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ക്ക് നഷ്ടമായത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത വികസിപ്പിച്ച കെ.എം.സി കമ്പനിയാണ് ടോള്‍പ്ളാസയില്‍ ചുങ്കം പിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ വരിയിലുണ്ടായാല്‍ ടോള്‍ പിരിക്കാതെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കണമെന്നാണ് ദേശീയപാത ടോള്‍പിരിവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നയം. നേരത്തേതന്നെ ഇതു സംബന്ധിച്ച ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ എപ്രിലിലാണ് നിയമം മാധ്യമങ്ങളിലൂടെ ജനം അറിഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ടോള്‍ കമ്പനി നിഷേധ നിലപാട് തുടരുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും വൈകീട്ടും കനത്ത തിരക്കാണിവിടെ. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനങ്ങളില്ല. ആനകുത്തിയാലും അനങ്ങില്ളെന്ന നിലപാടിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍. കസേരയില്‍ ഇരിക്കുകയാണ് പതിവ്. നിരവധി മാനേജര്‍മാരും മറ്റും ഉണ്ടായിട്ടും വാഹനങ്ങളുടെ വരിതെറ്റിക്കലും മറ്റും നിയന്ത്രിക്കാന്‍ ആരും രംഗത്തുവരാറില്ല. ശനിയാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് പ്ളാസയില്‍ അനുഭവപ്പെട്ടത്. രണ്ടാം ശനിയാഴ്ച ആയതിനാല്‍ രാവിലെ നീണ്ട വരി വൈകീട്ടും തുടര്‍ന്നു. ഉച്ചക്കുമാത്രമാണ് അല്‍പമെങ്കിലും തിരക്കൊഴിവായത്. ചുങ്കം നല്‍കാതെ പോകാനാകുന്ന ഓട്ടോകള്‍ക്കും ബൈക്കുകള്‍ക്കും വഴിമുടങ്ങുന്ന സാഹചര്യമാണ്. ആംബുലന്‍സ് അടക്കം അത്യാഹിത വാഹനങ്ങള്‍ വന്നാല്‍ പ്ളാസയുടെ അവസാന ഭാഗത്തെ ഗേറ്റ് തുറന്നുവിടുകയാണ് ചെയ്യുന്നത്. പാലിയേക്കര പ്ളാസയിലെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജില്ലാഭരണകൂടത്തിന് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.