പട്ടിക്കാട്: വ്യാഴാഴ്ച പുലിയെ കണ്ടതായി പറയപ്പെടുന്ന വാണിയമ്പാറയില്‍ വനം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ചയും തിരച്ചില്‍ നടത്തി. രാവിലെ മുതല്‍ വനം വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. വനം വകുപ്പുദ്യോഗസ്ഥര്‍ വാണിയമ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുന്നുണ്ടെന്ന് ഡി.എഫ്.ഒ എ.ഒ. സണ്ണി പറഞ്ഞു. പുലിയുടെ ലക്ഷണങ്ങള്‍ കണ്ടത്തൊനായില്ളെന്ന് അദ്ദേഹം സൂചിപ്പിച്ചു. തൃശൂര്‍-പാലക്കാട് റോഡില്‍ ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറ ഭാഗത്ത് പുലി റോഡിന് കുറുകെ കടക്കുന്നത് കണ്ടുവെന്ന് അതുവഴി പോയ ഒരു ഡ്രൈവറാണ് ആദ്യം വിവരം അറിയിച്ചത്. നാട്ടുകാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പുലി പാതയോരത്തെ റബര്‍ എസ്റ്റേറ്റിലേക്ക് പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതനുസരിച്ച് വനം വകുപ്പുദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. മണ്ണ് ഇളകിക്കിടക്കുന്ന നിലത്ത് കണ്ടത്തെിയ അടയാളങ്ങള്‍ പുലിയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് ഡി.എഫ്.ഒ പറഞ്ഞു. പീച്ചി, വാഴാനി കാടുകളില്‍ പുലികളുണ്ട്. പുലി ഇറങ്ങിയെന്നു പറയുന്നത് തള്ളിക്കളയാനാവില്ളെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജനമായ സ്ഥലങ്ങളിലേക്കോ കാട്ടിലേക്കോ തനിച്ച് പോകരുതെന്നും പോകുമ്പോള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.