പാലപ്പള്ളി: ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാതെ ഇസ്ലാമിന്‍െറ പേരില്‍ നടക്കുന്ന മനുഷ്യ കുലത്തിനു തന്നെ ശാപമായ ഐ.എസ് പോലുള്ള തീവ്രവാദ ശക്തികളോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. ഐ.എസ് ലക്ഷ്യംവെക്കുന്നത് പ്രത്യേക മതത്തെയോ ശക്തികളെയോ അല്ല. ലോകത്ത് അശാന്തിയുടെ വിത്ത് വിതക്കുക വഴി വിലപേശല്‍ കച്ചവടം നടത്തുന്ന ഇത്തരം ശക്തികള്‍ ഇന്ത്യന്‍ മണ്ണില്‍ വളരാതിരിക്കാന്‍ ഓരോ രാജ്യസ്നേഹിയും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ നാലാം ദിവസത്തെ പര്യടനത്തിന് പാലപ്പിള്ളി മേഖലാ എസ്.കെ.എസ്.എസ്.എഫ് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ശഹീര്‍ ദേശമംഗലം റാലി പരിചയപ്പെടുത്തി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഒൗസേപ്പ് ചെരടായി മുഖ്യാതിഥിയായി. വേലൂപ്പാടം സെന്‍റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ഡേവിസ് ചക്കാലക്കല്‍,വരാക്കര ഭഗവതി ക്ഷേത്രം പൂജാരി സജീവന്‍ കരിക്കോടന്‍, ഇല്യാസ് മൗലവി,അഡ്വ. ഹാഫിള് അബൂബക്കര്‍,ഷിയാസലി വാഫി ,എന്‍.എം. സജീവന്‍, പി. ഗോപാലകൃഷ്ണന്‍, പി.എ. ജോര്‍ജ്,സി.യു. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സംഗമത്തില്‍ ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.എ. സൈഫുദ്ദീന്‍ സ്വാഗതവും ഫൈസല്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.