ചാവക്കാട്: ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ഉടമയറിയാതെ എ.ടി.എം വഴി 5000 രൂപ നഷ്ടപ്പെട്ടെന്ന്. പരാതിയില്‍ ആറ് മാസമായിട്ടും പരിഹാരമില്ളെന്ന് ആക്ഷേപം. പുന്നയൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റും നിലവിലെ പതിനൊന്നാം വാര്‍ഡ് അംഗവുമായ എം.കെ. ഷഹര്‍ബാന്‍ എടക്കഴിയൂരിലെ പുന്നയൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ച തുകയില്‍ നിന്നാണ് 5000 രൂപ കാണാതായത്. കഴിഞ്ഞ ഫെബ്രുവരി 10നാണ് അവര്‍ 75,000രൂപ ബാങ്കില്‍ നിക്ഷേപിച്ചത്. പിറ്റേ ദിവസം ഇതേ ബാങ്കിലെ എ.ടി.എം യന്ത്രം 15,000വും എടക്കഴിയൂരിലെ സൗത് ഇന്ത്യന്‍ ബാങ്കിലെ എ.ടി.എം വഴി 15,000 രൂപയുമായി അന്നേ ദിവസം 30,000രൂപ പിന്‍വലിച്ചിരുന്നു. അടുത്ത ദിവസം മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് വഴി 25,000 രൂപയും പിന്‍വലിച്ചു. ഈ ചെക്കിലെ പണം പിന്‍വലിച്ച വിവരമറിയിച്ച് വന്ന എസ്.എം.എസ് സന്ദേശത്തിലാണ് അവശേഷിക്കുന്ന തുകയില്‍ നിന്ന് 5000 രൂപ കുറവുള്ളതായി ഷഹര്‍ബാന്‍ അറിയുന്നത്. തുടര്‍ന്ന് ബാങ്കിലത്തെി മാനേജരെ വിവരമറിയിച്ചു. കൂടാതെ രേഖാമൂലം പരാതിയും നല്‍കിയതായി അവര്‍ പറയുന്നു. എന്നാല്‍ എടക്കഴിയൂര്‍ എസ്.ബി.ഐയിലെ എ.ടി.എം യന്ത്രത്തിന് തകരാര്‍ പറ്റിയതുകാരണം ഇത്തരത്തില്‍ ചില സംഭവമുണ്ടായെന്നും ഷഹര്‍ബാന്‍െറ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയില്ളെന്നും ഒരുപക്ഷെ സൗത് ഇന്ത്യന്‍ ബാങ്ക് എ.ടി.എം വഴി സംഭവിച്ചതാകാമെന്നും സൂചിപ്പിച്ച മാനേജര്‍ ഇക്കാര്യം മുംബൈയിലെ ഹെഡോഫിസിലേക്ക് അയക്കുമെന്നും പറഞ്ഞുവത്രേ. എന്നാല്‍ സംഭവം നടന്ന് ആറുമാസമായിട്ടും തന്‍െറ തുക നഷ്ടപ്പെട്ടതിന് പരിഹാരമില്ളെന്ന് ഷഹര്‍ബാന്‍ പറഞ്ഞു. അതേസമയം ഇത്തരം ഒരു സംഭവം തന്‍െറ ശ്രദ്ധയില്‍ ഇതുവരെ പെട്ടിട്ടില്ളെന്നും പണം നഷ്ടപ്പെട്ടതായി പരാതിയും ലഭിച്ചിട്ടില്ളെന്നും ബാങ്ക് മാനേജര്‍ കെ.ടി.ഡി സുരേന്ദ്രന്‍ പറഞ്ഞു. ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനാണ് ഷഹര്‍ബാന്‍െറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.