ഭൂമി രജിസ്ട്രേഷന്‍ ഫീസ് വര്‍ധനക്കെതിരെ കോണ്‍ഗ്രസ് ധര്‍ണ

കയ്പമംഗലം: വര്‍ധിപ്പിച്ച ഭൂമി രജിസ്ട്രേഷന്‍ ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കയ്പമംഗലം, എറിയാട് ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ മതിലകം രജിസ്ട്രാറോഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.യു.ഉദയന്‍ ഉദ്ഘാടനം ചെയ്തു. സജയ് വയനപ്പിള്ളി അധ്യക്ഷത വഹിച്ചു. സി.എസ്.രവീന്ദ്രന്‍, കെ.എഫ്.ഡൊമിനിക്, സി.സി. ബാബുരാജ്, പി.എച്ച്.മഹേഷ്, പി.എന്‍. ബാലകൃഷ്ണന്‍, കുഞ്ഞിമൊയ്തീന്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ളോക് കമ്മിറ്റി നേതൃത്വത്തില്‍ രജിസ്ട്രാറോഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ആന്‍േറാ പെരുമ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യ ഷിജു, സോണിയ ഗിരി, സോമന്‍ ചിറ്റത്തേ്, ഐ.ആര്‍. ജെയിംസ്, ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ബ്ളോക് കോണ്‍ഗ്രസ് നേതാക്കന്മാരായ എല്‍.ഡി. ആന്‍േറാ, കെ.കെ. ചന്ദ്രന്‍, സതീശ് വിമലന്‍, അഡ്വ. നിധിന്‍ തോമസ്, വിജയന്‍ എളേടത്ത്, സതീഷ് വിമലന്‍, നഗരസഭ മുന്‍ ചെയര്‍പേഴ്സന്‍ ബെന്‍സി ഡേവിസ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍. ഷാജു, പി.എ. അബ്ദുല്‍ ബഷീര്‍, അഡ്വ. വി.സി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. നെല്ലായി : പുതുക്കാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ നെല്ലായി സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുക്കാട് ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് രഞ്ജിത്ത് കൈപ്പിള്ളി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എം.കെ. പോള്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. എം.ജി. കുമാര്‍, സെബി കൊടിയന്‍, ഷെന്നി പനോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. മാള: കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി ആഭിമുഖ്യത്തില്‍ വടമ രജിസ്ട്രാറോഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജില്ലാ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് പി.സി.ജോസ് അധ്യക്ഷത വഹിച്ചു.വി.എ.അബ്ദുല്‍ കരീം, വര്‍ഗീസ് കാച്ചപ്പിള്ളി, എ.ആര്‍.രാധാകൃഷ്ണന്‍, കെ.കെ.രവി നമ്പൂതിരി, എന്‍.എസ്.വിജയന്‍, സി.ജെ.ബേബി, ജോണ്‍ കെന്നഡി, സൈമണ്‍ പെരേപ്പാടന്‍, വക്കച്ചന്‍ അമ്പൂക്കന്‍, ജോയ ്മണ്ടകത്ത് എന്നിവര്‍ സംസാരിച്ചു . കാട്ടൂര്‍: രജിസ്ട്രേഷന്‍ ഫീസ് വര്‍ധനക്കെതിരെ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കാട്ടൂര്‍ രജിസ്ട്രാറോഫിസിന് ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ്.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. എ.എസ്.ഹൈദ്രോസ്, കെ.കെ.ശോഭനന്‍, തിലകന്‍ പൊയ്യാറ, റിഷിപാല്‍, ഷാജു, ഷാറ്റോ കുര്യന്‍ എന്നിവര്‍ സംസാരിച്ചു. തൃപ്രയാര്‍: നാട്ടിക ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ തൃശൂര്‍ രജിസ്ട്രാറോഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കുത്തക കോര്‍പറേറ്റുകള്‍ക്കുവേണ്ടി അടിമപ്പണി ചെയ്യുന്ന ആളാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന് പ്രതാപന്‍ ആരോപിച്ചു. ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ വി.ആര്‍. വിജയന്‍, അനില്‍ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു, ഇ. രമേശന്‍, വി.കെ. സുശീലന്‍, പി.ഐ. ഷൗക്കത്തലി, കെ.വി. സുകുമാരന്‍, ബിന്ദു പ്രദീപ്, കെ.വി. മോഹനന്‍, ജെ.ജെ. യദുകൃഷ്ണ, ടി.വി. ഷൈന്‍, കെ.പി. സുഖദാസ്, പി.വി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.