കൊടകര: പഞ്ചായത്ത് പ്രസിഡന്‍റിനെ പ്രധാന വ്യക്തികള്‍ ഇരിക്കുന്ന വേദിയില്‍ കാണാന്‍ സാധിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. ഇരിങ്ങാലക്കുട രൂപത എജുക്കേഷന്‍ ട്രസ്റ്റിന്‍െറ പുതിയ സംരംഭമായ സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത്. ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചപ്പോള്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അവിടങ്ങളിലൊന്നും ഒരു പഞ്ചായത്ത് പ്രസിഡന്‍റിനെ പ്രധാന വ്യക്തികള്‍ ഇരിക്കുന്ന വേദിയില്‍ കാണാന്‍ സാധിച്ചിട്ടില്ല. മനുഷ്യര്‍ക്കിടയിലെ ഐക്യം, സമത്വം എന്നിവയില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ പരസ്പരം ബഹുമാനത്തോടെയും സൗഹാര്‍ദത്തോടെയുമാണ് കഴിയുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എം.എല്‍.എ, രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍.പ്രസാദന്‍ , വികാരി ജനറാള്‍ മോണ്‍.ലാസര്‍ കുറ്റിക്കാടന്‍, ഫാ.ഡോ.ആന്‍റു ആലപ്പാടന്‍, ഡോ.എ.പി.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.