ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ സ്വദേശി ആലേങ്ങാടന്‍ മുരളിയുടെ ഭാര്യ സുജാത (39) ആത്്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസികളായ രണ്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി സി. വാഹിദ് അറസ്റ്റ് ചെയ്തു. കാട്ടുങ്ങച്ചിറ സ്വദേശി ഏര്‍വാടിക്കാരന്‍ ഷഫീര്‍ എന്ന രാജു (48), ഭാര്യ റെജീന (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇരിങ്ങാലക്കുട ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ- ഷഫീറും ഭാര്യ റെജീനയും വര്‍ഷങ്ങളായി ദലിത് സമുദായക്കാരിയായ സുജാതയെ അപവാദങ്ങളും അസഭ്യങ്ങളും പറഞ്ഞ് പൊതുജനമധ്യത്തില്‍ പരസ്യമായി അപമാനിച്ചിരുന്നു. 2016 ജൂലൈ 26ന് രാത്രി 7.15ന് സുജാത വീട്ടിലേക്ക് മടങ്ങവെ റെജീന സുജാതയെ കല്ലുകൊണ്ട് എറിയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുമുണ്ടായി. കല്ളേറില്‍ സുജാതക്ക് പരിക്കേറ്റു. ഇതിലുള്ള മാനസിക വിഷമമാണ് സുജാതയെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടിലത്തെിയ സുജാത ‘എനിക്ക് ഇനി ജീവിക്കേണ്ട’ എന്ന് പറഞ്ഞ് ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുജാത ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലൈ 28നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.