പുന്നയൂര്‍ക്കുളം: സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷന്‍ ഫീസ് വര്‍ധനക്കെതിരെ വടക്കേക്കാട് ബ്ളോക് കോണ്‍ഗ്രസ് ഐ കമ്മിറ്റി അണ്ടത്തോട് രജിസ്ട്രാറോഫിസിലേക്ക് പ്രകടനവും ധര്‍ണയും നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്‍റ് എ.ഒ. അബ്ദുറഹ്മാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ബ്ളോക് പ്രസിഡന്‍റ് ഫസലു അലി അധ്യക്ഷത വഹിച്ചു. പുന്നയൂര്‍കുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എ.വൈ. കുഞ്ഞുമൊയ്തു. സഹകരണ ബാങ്ക് പ്രസിഡന്‍റ് പി. ഗോപാലന്‍, അലാവുദ്ദീന്‍, ഉമ്മര്‍, കെ.വി. ധര്‍മപാലന്‍, കെ. അബൂബക്കര്‍, കുഞ്ഞുമൊയ്തു എന്നിവര്‍ സംസാരിച്ചു. പൂക്കോട് മണ്ഡലം പ്രസിഡന്‍റ് ലോറന്‍സ് നന്ദി പറഞ്ഞു. ചാവക്കാട്: ചാവക്കാട് സബ് രജിസ്ട്രാറോഫിസിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് ധര്‍ണ ഉദ്ഘാടനം ചെയ്തു.ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആര്‍.രവികുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ഡി. വീരമണി, പി. യതീന്ദ്രദാസ്, വിവിധ മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്‍റുമാരായ കെ.വി. ഷാനവാസ് തിരുവത്ര, കെ.ജെ. ചാക്കോ, ഒ.കെ.ആര്‍. മണികണ്ഠന്‍, ഉണ്ണികൃഷ്ണന്‍ കാര്യട്ട്, കെ.എം. അബ്ദുല്‍ ജബാര്‍ എന്നിവര്‍ സംസാരിച്ചു. ഇര്‍ഷാദ് ചേറ്റുവ, ബീന രവിശങ്കര്‍, കെ.കെ. കാര്‍ത്യായനി, സി. മുസ്താഖലി, കെ. നവാസ്, അക്ബര്‍ കോനോത്ത്, എം.എസ്. ശിവദാസ്, ഫിറോസ് പി. തൈപ്പറമ്പില്‍, കെ.പി. ഉദയന്‍, കെ.വി. സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.