വൈകില്ല, എല്ലാം ക്ളീനാകും

കൊടുങ്ങല്ലൂര്‍: നഗരസഭയും ജനമൈത്രി പൊലീസും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന ‘ക്ളീന്‍ കൊടുങ്ങല്ലൂര്‍’ പദ്ധതിക്ക് ഇന്ന് തുടക്കം. അതേസമയം പദ്ധതിക്ക് വിവിധ കോണുകളില്‍ നിന്ന് പിന്തുണയേറുന്നു. റെസിഡന്‍റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും പദ്ധതിയുടെ ഭാഗമാകാന്‍ മുന്നോട്ടുവരുന്നുണ്ട്. പദ്ധതിയില്‍ സഹകരിക്കാന്‍ പുല്ലൂറ്റ് കൈരളി സാംസ്കാരിക കലാസമിതി തീരുമാനിച്ചു. ഇതോടനുബന്ധിച്ച് പുല്ലൂറ്റ് കരൂപ്പടന്ന പാലത്തിന് തെക്കുഭാഗം ഇന്ന് ശുചീകരിക്കും. ഐശ്വര്യ റെസിഡന്‍റ്സ് അസോസിയേഷന്‍ പദ്ധതിയോടൊപ്പം ചേരും. കടുംബശ്രീ അംഗങ്ങളുമായി സഹകരിച്ച് കോഴിക്കട അസോസിയേഷന്‍ പ്രദേശത്തെ റോഡുകളുടെ ഇരുഭാഗത്തുമുള്ള പുല്‍പടര്‍പ്പുകള്‍ നീക്കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമനാഥന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ മുഹമ്മദ് കണ്ണാംകുളം, കെ.എസ്. ദിലീപ്, എം.എല്‍. ബിബിന്‍ എന്നിവര്‍ അറിയിച്ചു. സി.എസ്. തിലകന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.വി. ലക്ഷ്മണന്‍, വി.എ. ശ്രീനിവാസന്‍, കെ.പി. സുനില്‍ കുമാര്‍, പി.ബി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച മുതല്‍ 14 വരെ ടി.കെ.എസ് പുരം അനുഗ്രഹ റെസിഡന്‍റ്സ് അസോസിയേഷന്‍െറ പരിധിയില്‍ വരുന്ന ഹൈവേ പടിഞ്ഞാറുഭാഗത്തും കടുക്കച്ചുവട് റോഡിന്‍െറ ചുറ്റുപാടും വൃത്തിയാക്കും. 15ന് അനുഗ്രഹ ഓഫിസ് അങ്കണത്തില്‍ പതാക ഉയര്‍ത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.